ടീച്ചറേ വഴിപിഴപ്പിച്ച വൈദീകനെതിരെ നടപടിയില്ല!..വൈദികനോടൊപ്പം ഒളിച്ചോടിയ ഭാര്യയെ കൈയൊഴിഞ്ഞ് കെട്ടിയോനും; വൈദിക പദവിയില്‍ നിന്ന് നീക്കം ചെയ്യാതെ ഒളിച്ചോട്ടത്തെ മഹത്വവൽക്കരിച്ച് സഭയും !

തൃശൂർ : ഭര്‍ത്തൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവ വൈദികനെ സംരക്ഷിക്കാന്‍ സഭാ നേതൃത്വം ശ്രമിക്കുന്നതായി പരക്കെ ആക്ഷേപം. സംഭവം പുറത്തറിയാതിരിക്കാന്‍ തൃശൂരിലെ ഉന്നതരായ വൈദികകര്‍ ഇടെപട്ടെന്നും സഭയ്ക്കു ദുഷ്‌പേരുണ്ടാകുമെന്നതിനാല്‍ സഭാ നേതൃത്വം ഇടപെട്ട് എല്ലാം രഹസ്യമാക്കി വച്ചെന്ന് ഒരു വിഭാഗമാളുകള്‍ ആരോപിക്കുന്നു. സംഭവം വന്‍ വാര്‍ത്തയായി മാറിയതോടെ എങ്ങിനെയെങ്കിലും വിഷയം തണുപ്പിക്കാനുള്ള നീക്കത്തിലാണ് സഭ. വീട്ടമ്മയ്ക്കൊപ്പം ഒളിച്ചോടിയ സോണിയെ വൈദിക പദവിയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നാണ് ആരോപണം. കൊട്ടിയൂരുലെ റോബിന്‍ എന്ന വൈദികനെ സംരക്ഷിച്ചതു പോലെ സോണിയെയും സംരക്ഷിക്കുന്ന സഭാ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ക്കിടയില്‍ അതൃപ്തി ശക്തമായിട്ടുണ്ട്.സി.എം.ഐ. സഭയ്ക്കു കീഴിലുള്ള തൃശൂര്‍ ചിയ്യാരം പള്ളിയിലെ മുന്‍ വൈദികനാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പള്ളിയിലെ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപികയായിരുന്ന വീട്ടമ്മയെയും കൂട്ടി നാടുവിട്ടത്. ചിയ്യാരം ഇടവകയിലെ അറിയപ്പെടുന്ന ധനിക കുടുംബത്തിലെ അംഗമാണ് യുവതി. ഇവരെ കാണാനില്ലെന്ന് ഭര്‍ത്താവ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വൈദികനെതിരേ പൊലീസ് കേസെടുത്തു. വൈദികന്‍ ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്താറുമുണ്ടായിരുന്നു. യുവതി സണ്‍ഡേ സ്കൂള്‍ അദ്ധ്യാപികയായിരുന്നതിനാല്‍ ഈ അടുപ്പം നാട്ടുകാരും സംശയിച്ചില്ല. എന്നാല്‍, അനാശാസ്യം നടത്തുന്നതിനിടെ പള്ളിക്കുള്ളില്‍നിന്ന് നാട്ടുകാര്‍ വൈദികനെയും യുവതിയെയും പിടികൂടിയതോടെ കാര്യം വഷളായി. ഭര്‍ത്താവ് യുവതിയെ അവരുടെ വീട്ടിലേക്കു മാറ്റി. വൈദികന്‍ പിന്നീട് യുവതിയുടെ വീട്ടിലെത്തി അവരെയും കൂട്ടി മുംബൈയിലേക്കു പോയി. തുടര്‍ന്നാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ യുവതി കുട്ടികളുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കേസായതോടെ വൈദികന്‍ യുവതിയെ ഉപേക്ഷിച്ച്‌ മുങ്ങുകയും ചെയ്തു.
വൈദികന്‍ സി.എം.ഐ. സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടറായും സെന്റ് അലോഷ്യസ് കോളജിലെ അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റുഡിയോയുടെ ചുമതല വഹിക്കുകയും നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്ത വൈദികനെ സൗണ്ട് എന്‍ജിനീയറിങ് പഠനത്തിനായി വിദേശത്ത് അയയ്ക്കാന്‍ സഭാനേതൃത്വം തീരുമാനിച്ചിരുന്നു. അതിനിടെയായിരുന്നു ഒളിച്ചോട്ടം.
അതേസമയം വിശുദ്ധനായി വാഴ്ത്തിയ ചാവറയച്ചൻ സ്ഥാപിച്ച സിഎംഐ സഭയെ ഇപ്പോൾ നിയന്ത്രിക്കുന്നത് പ്രതിഷ്ഠയെ വെല്ലുന്ന ശാന്തിമാർ. കർത്താവിനെയും സ്ഥാപകനെയും മറന്ന സഭ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത വിദ്യാഭ്യാസ കച്ചവടത്തിലൂടെ അതിവേഗം സമ്പന്നതിയുടെ കൊടുമുടിയിലേക്ക് കുതിച്ചു ചാടിയ സിഎംഐ സഭയിൽ സ്ത്രീ പീഡകർക്കും വ്യഭിചാരികൾക്കും കൊടുക്കുന്ന സ്ഥാനം മെത്രാന്‍റേതാണെന്ന അറിവാണ് ഇപ്പോൾ പുറത്തു വരുന്നത്.FR SONY -TEACHER

കത്തോലിക്ക സഭയുടെ തന്നെ ഭാഗമായി സിഎംഐ സഭയിൽ സണ്ടേസ്കൂൾ അധ്യാപികയെ വഴിപിഴപ്പിച്ച മാന്യ വൈദികനു പുണ്യവാളന്‍റെ സ്ഥാനം നൽകി നിർത്തിയിരിക്കുകയാണിപ്പോൾ. 16 കാരിയെ ഗർഭിണിയാക്കി കത്തോലിക്ക വൈദികൻ ഫാ. റോബിനു സമാനമാണ് ഈ വാർത്തയും. പ്രവാസി ശബ്ദം ഇന്നലെ എക്സ്ക്ലൂസീവായി പുറത്തു വിട്ട സിഎംഐ സഭയിലെ അഴിഞ്ഞാട്ടം നാനാകോണുകളിലും ചർച്ചയായിട്ടും കുറ്റക്കാരാനായ അഛനെതിരെ ചെറുവിരൽ അനക്കാൻ പോലും സഭയോ നേതൃത്വമോ ത‍യാറായിട്ടില്ല.
സിഎംഐ സഭയുടെ ഉന്നത ശ്രേണി അലങ്കരിക്കുന്ന ഫാ. സോണി ആന്‍റണിയാണ് സ്വന്തം ഇടവകയിലെ സണ്ടേസ്കൂൾ അധ്യാപികയെ പ്രണയിച്ചത്.മാത്രമല്ല സി.എം.ഐ സഭാ പ്രൊവിൻഷ്യാളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോലും അന്യന്റെ ഭാര്യയേ മോഷ്ടിച്ച വൈദീകൻ ഫാ. സോണി ആന്റണിയുടെ ചിരിക്കുന്ന ചിത്രമാണ്‌ ഉള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ഈ യുവതിയുടെ കുടുംബ ജീവീതം പോലും തകർത്ത വൈദികനെയാണ് സഭ പുണ്യവാളനെ സംരക്ഷിക്കുന്നതു പോലെ സംരക്ഷിക്കുന്നത്. മുൻപും സിഎംഐ സഭയിൽ അഴിഞ്ഞാട്ടങ്ങൾ പലതും നടന്നിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചാവറയച്ചൻ രൂപീകരിച്ച സഭ കണ്ണിൽ ചോരയില്ലാത്ത കച്ചവടമാണ് ഇപ്പോൾ നാനാ കോണുകളിലും നടത്തിക്കൊണ്ടിരിക്കുന്നത്. വൻകിട ബിസിനസ് സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിവ കെട്ടിപൊക്കി കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സഭയെ നിയന്ത്രിക്കുന്ന പ്രൊവിൻഷ്യൽ കുപ്പായമിട്ട കച്ചവടക്കാരാണെന്നാണ് സഭക്കുള്ളിലെ തന്നെ സംസാരം.fr-sony-antony

ഇരുവരേയും അനാശാസ്യം സമീപത്തേ പറമ്പിൽ വയ്ച്ച് നാട്ടുകാരും മറ്റും പിടിച്ചതാണ്‌. അന്ന് കൈയ്യോടെ പിടിച്ചിട്ടും ഫാ.സോണിയേ നിയന്ത്രിക്കാൻ പ്രൊവിഷ്യാളിനു സാധിച്ചില്ല. ഇതോടെ വൈദീകനിൽ മത വിരുദ്ധതയും അനാശാസ്യവും വീണ്ടും പൊട്ടിയൊഴുകി.
അഡ്മിഷനു ലക്ഷങ്ങളും കോടികളും എണ്ണി പറഞ്ഞു വാങ്ങുന്ന ഈ മേലധികാരിയാണ് ഇപ്പോൾ കുടുംബിനിയായ വീട്ടമ്മയെ വഴിപിഴപ്പിച്ച പാതിരിക്ക് സംരക്ഷണം ഒരുക്കുന്നത്. തൃശൂരിലെ സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ അമരക്കാരനാണ് ഫാ. സോണി ആന്‍റണി. സിനിമാ ചിത്രീകരണങ്ങൾ പോലും നടക്കുന്ന ഈ സ്റ്റുഡിയോയിൽ ഫാ. സോണിയുടെ പരിപാടികൾ വിചിത്രമാണ്.

ചിയ്യാരം ദേവാലയത്തിലേ വികാരി,യും സെന്‍റ് അലോഷ്യസ് കോളേജിലേ മുൻ അധ്യാപകനുമാണ് ഇയാൾ. അടുത്ത മാസം സിഎംഐ സഭ സൗണ്ട് എഞ്ചീയറിങ്ങ് പഠിപ്പിക്കാൻ അമേരിക്കയിലേക്ക് വിടാൻ ഇരുന്ന കലാകാരൻ കൂടിയാണ് ഈ വിദ്വാൻ എന്നത് വിസ്മരിച്ചുകൂട. ഇതിനിടയിലാണ് ഇയാൾക്ക് പ്രേമം ബാധിക്കുന്നത്.

അന്യന്റെ ഭാര്യയേ മോഹിക്കരുത്! 10 കല്പനകൾ വിശ്വാസികൾക്ക് മാത്രം, പട്ടക്കാർക്ക് ബാധകമല്ല?

10 കല്പനകളാണ്‌ ബൈബിളിന്റേയും ക്രിസ്തീയതയുടേയും അടിവേര്‌. കല്പനകൾ ലംഘിച്ചാൽ അത് ക്രൈസ്തവ വിശ്വാസത്തിനെതിരായ മാരക പാപമാണ്‌. ഏറ്റവും വലിയ പാപങ്ങളാണ്‌ ഈ 10 കല്പനകളിൽ ഒന്നു ലംഘിച്ചാൽ പോലും. അതിലൊന്നാണ്‌ അന്യന്റെ ഭാര്യയേ മോഹിക്കരുതെന്നുള്ളത്. എന്നാൽ ഇവിടെ അന്യന്റെ ഭാര്യയേ മോഹിക്കുക മാത്രമല്ല മോഷ്ടിക്കുകുകയും ചെയ്തിട്ടും സഭക്ക് കുലുക്കം ഇല്ല. വിവാദങ്ങൾ ഒഴിവാക്കാൻ യുവതിക്കെതിരേ പോലീസ് കേസെടുത്തത് സഭ കൂടി ഇടപെട്ട് ഒത്തു തീർത്തു. പോലീസ് കോടതിയിൽ എഫ്.ഐ.ആർ ഹാജരാക്കിയപ്പോൾ യുവതി കോടതിയിൽ ഹാജരായി അവരുടെ വീട്ടിലേക്കും വൈദീകനേ ഒളിസങ്കേതത്തിലേക്കും വിട്ടു. ഫാ. സോണി ആന്റണി ഇപ്പോൾ എവിടെ എന്ന് ആർക്കും അറിയില്ല. അറിയാവുന്നത് ഒരാൾക്ക് മാത്രം തൃശൂരിലേ പ്രൊവിഷ്യാൽ തലവനായ വൈദീകന്‌ മാത്രം സഹ വൈദീക്രോട് പോലും ഫാ.സോണിയേ എവിടെയാണ്‌ ഒളിപ്പിച്ചതെന്ന് അദ്ദേഹം പറയില്ല. ഇതുമായി ബന്ധപ്പെട്ട് പ്രൊവിഷ്യാൽ ആസ്ഥാനത്ത് ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരോട്  ആരും ഒന്നും പ്രതികരിക്കുന്നില്ല. ഒടുവിൽ ചുമതലയുള്ള വൈദീകനേ തന്നെ ബന്ധപ്പെട്ടു. അദ്ദേഹം പറയുന്നു പ്രൊവിഷ്യാളാണ്‌ എല്ലാം പറയേണ്ടത്. എന്നോട് ദയവു ചെയ്ത് ഒന്നും ചോദിക്കരുത്..സോറി..പ്രൊവിഷ്യാളേ വിളിക്കാൻ നമ്പർ ചോദിച്ചു. അപ്പോൾ മറുപടി ഇങ്ങിനെ..അയ്യോ അങ്ങിനെ ഒന്നും പ്രൊവിഷ്യാളേ വിളിക്കാൻ പറ്റില്ല. ഞങ്ങൾക്ക് പോലും അദ്ദേഹത്തേ അങ്ങിനെ കാണാൻ പറ്റില്ല. പ്രൊവിൻഷ്യാളേ ഞങ്ങൾക്ക് പോലും വിളിക്കാൻ അധികാരമില്ല. ആരും ഫോൺ വിളിക്കാറില്ല. ആർക്കും നമ്പർ അറിയില്ല. ഞങ്ങൾ വൈദീകർ പോലും അദ്ദേഹത്തേ കാണുന്നത് മുൻ കൂട്ടി അനുവാദം എടുത്ത് നേരിൽ ചെന്ന് കാര്യം പറയുകയാണ്‌. ഫോൺ വിളി ഇല്ലേ ഇല്ല.അതായത് സാധാരണക്കാരനും സഹ വൈദീകർക്കും പോലും ബന്ധപ്പെടാൻ കഴിയാത്ത വൻ തിമിംഗലം തന്നെ തൃശൂരിലേ സി.എം .ഐ പ്രൊവിഷാൽ. അനാശാസ്യം നടത്തിയ ഫാ. സോണി ആന്റണിയേ വെബ്സൈറ്റിലും. 10 ഏക്കറിൽ അധികം പരന്നു കിടക്കുന്ന തൃശൂരിലേ സഭയുടെ സ്റ്റുഡിയോയിലും ഒക്കെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നതും പ്രൊവിൻഷ്യാൽ തന്നെ.

അഛനൊപ്പം ഒളിച്ചോടിയെന്നാണ് ആദ്യം ഞങ്ങൾക്ക് വിവരം ലഭിച്ചതെങ്കിലും യുവതി ഇപ്പോൾ കോടതിയിൽ ഹാജരായി വീട്ടിൽ തിരിച്ചെത്തിയെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ യുവതിയുമായെ വഴിപിഴപ്പിച്ച അഛനെതിരെ ചെറുവിരൽ അനക്കാൻ പോലും സഭ തയാറാകാത്തതാണ് ഏവരെയും അതിശയിപ്പിക്കുന്നത്. നടപടിയെടുത്തുവെന്ന് സഭ പറയുമ്പോഴും സഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഉത്തരവാദിത്വങ്ങളും ഫാ. സോണി ഇപ്പോഴുമുണ്ട്. സഭക്കുള്ളിൽ മാത്രമല്ല, പുറത്തും വൈദികനെതിരെ വികാരം കത്തുമ്പോഴാണ് സിഎംഐ പ്രൊവിഷ്യൻലാലിന്‍റെ ഈ കിരാത നടപടി. മാർപ്പാപ്പയെ വെല്ലുന്ന അധികാരിയാണെന്ന ധാരണയിലാണ് ഈ വൈദികൻ സ്ത്രീ പീഡകരെ സംക്ഷിക്കുന്നതും.

Top