
കൊച്ചി: പ്രവാസികള്‍ക്ക് തലവേദന സൃഷ്ടിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു വിഭാഗം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങ് ജീവനക്കാരുടെ സമരം. സമരമൂലം ലഗേജുകള്‍ വൈകുന്നതും സര്‍വീസുകള്‍ വൈകുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ പ്രശനങ്ങള്‍ക്കിടയാക്കിയിരുന്നു.
സമരത്തിന് ഇന്നും തീരുമാനമായിലെങ്കില്‍ അടുത്ത ദിവസം മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ജീവനക്കാര്‍ മുന്നറയിപ്പ് നല്‍കി കഴിഞ്ഞു.എയര്‍ ഇന്ത്യയില്‍ നിന്ന് കരാര്‍ ഏറ്റെടുത്തു ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയില്‍ ജോലി നോക്കുന്ന ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങ് ജീവനക്കാരാണ് മെല്ലെപോക്ക് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. സമരം മുലം എയര്‍ ഇന്ത്യയുടെ കൊച്ചിദുബായ് വിമാനം 34 മിനുട്ടും, കൊച്ചിമുബൈ വിമാനം 35 മിനിട്ടും, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിതിരുവനതപുരം സലാല വിമാനം 24 മിനിട്ടും വൈകിയാണ് വ്യാഴാഴ്ച കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത് എന്നും അറിയുന്നു.
കൊച്ചിയില്‍ നിന്ന് പുറപെട്ട വിമാനത്തിലെ യാത്രക്കാര്‍ മാത്രമല്ല കൊച്ചിയില്‍ എത്തിയ പ്രവാസികളും സമരത്തില്‍ വലഞ്ഞു. എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരും, ജിദ്ദകൊച്ചി വിമാനത്തിലെ യാത്രക്കാരും ബാഗേജുകള്‍ കിട്ടാതെ കുറെ സമയം വിമാനത്താവളത്തിന്റെ പുറത്തിറങ്ങാതെ വലഞ്ഞു.പിന്നിട് മണിക്കൂര്‍കളോളം കാത്തിരിന്നതിനു ശേഷമാണ് ഇവര്‍ക്കു ബാഗേജുകള്‍ കിട്ടിയത്
ക്യാബിന്‍ ക്ലീനിങ് ജീവനക്കാരും ബാഗേജുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിപ്പോള്‍ മെല്ലെ പോക്കു സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ക്രത്യമായി ശബളം കിട്ടുന്നില്ലെനും മറ്റും ആരോപ്പിച്ചാണ് ഇവര്‍ സമരം ചെയ്യുന്നത്ത് അതോടൊപ്പം ഇ.സ്.ഐ., പി.എഫ് വിഹിതം ഏജന്‍സി കൃത്യമായി അടക്കുന്നില്ലെന്നും വിവധ കാരണങ്ങളുടെ പേരില്‍ അന്യായമായി ഫൈന്‍ ഈടാക്കുന്നതായും സമരക്കാര്‍ ആരോപിക്കുന്നു. സമരം തുടങ്ങിയട്ടും എയര്‍ ഇന്ത്യ ഇതുവരെ ഇടപ്പെടാത്തതും പ്രതിഷേധത്തിന് ഇടയാക്കിയട്ടുണ്ട്.
എന്നാല്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങ് കരാര്‍ ഏറ്റെടുത്തിട്ടുള്ള ഏജന്‍സിക്ക് കൃത്യമായി പണം നല്‍ക്കുന്നുണ്ടെന്നാണ് എയര്‍ ഇന്ത്യ യുടെ വാദം.നിലവിലുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിചില്ലെക്കില്‍ മറ്റു വിമാന കമ്പനികളുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങ് നിര്‍വഹണത്തില്‍ നിന്നും എയര്‍ ഇന്ത്യയെ ഒഴിവാകുമെന്ന് കാണിച്ചു സിയാല്‍ എയര്‍ ഇന്ത്യക്ക് കത്ത് നല്ക്കിയിട്ടുണ്ട്. സമരം അനിശ്ചിതകാലത്തേക്ക് വ്യാപിപ്പിച്ചാല്‍ ദുരിതത്തിലാകുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളായിരിക്കും