സോഷ്യൽ മീഡിയയിലൂടെ കേരള പൊലീസ് ആൾക്കൂട്ട അക്രമങ്ങളെ പിന്തുണക്കുന്നതായി പരാതി. ഏറെ പൊതുശ്രദ്ധ ലഭിക്കുകയും സ്വീകാര്യതയിൽ ഇന്ത്യയിൽ തന്നെ ഒന്നാമത് നിൽക്കുകയും ചെയ്യുന്ന പോലീസിന്റെ കേരള പോലീസ് ഒഫീഷ്യൽ പേജിൽ വന്ന പോസ്റ്റിൽ ഓൺലൈൻ ഭക്തമാരെ പൊതുജനം മർദ്ദികുന്നതും നാടിന്റെ സമാധാനം തകർക്കാൻ അനുവദിക്കില്ല എന്നു പറയുന്നതുമായ പോസ്റ്റാണ് പരാതിക്കാധാരം. സമാധാനസംരക്ഷണം പൊതുജന ബാധ്യത ആകുന്നത് അപകടമാണെന്ന് കാണിച്ചാണ് രാഷ്ട്രീയനിരീക്ഷകനും കോൺഗ്രസ് റീസേർച്ച് ടീം അംഗവുമായ ഷമീം ബഷീർ പരാതി നൽകിയത്. അത്തരം പോസ്റ്റുകൾ പോലീസ് ആള്കൂട്ട അക്രമങ്ങളെ പിന്തുണക്കുന്നതായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും കാരണക്കാർക്കെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു. ആരോപനങ്ങളുമായി നിരവധി സാമൂഹ്യപ്രവർത്തകർ മുന്നോട്ട് വന്നതിന് പിന്നാലെ പോസ്റ്റ് പിന്വലിചെങ്കിലും അതിനിടയിൽ തന്നെ ഇരുപതിനായിരത്തിലേറെ പേർ പോസ്റ്റിനെ പിന്തുണക്കുകയും share ചെയ്യുകയും ചെയ്തിരുന്നു. അത്തരം ആളുകൾ അക്രമവാസന ഉള്ളവരാകാൻ സാധ്യത ഉള്ളതിനാൽ കൃത്യമായ ബോധവൽകരണം ഇത്തരം വിഷയങ്ങളിൽ ഉണ്ടാവണം എന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
ഷെമീം ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സർ, കഴിഞ്ഞ ദിവസം കേരള പൊലീസ്’ന്റെ official facebook pageൽ വന്ന പോസ്റ്റ് ആണിത്. ഇതിൽ ചേർത്തിരിക്കുന്ന രംഗം ആട് എന്ന സിനിമയിലെ Dude എന്ന കഥാപാത്രം സോമൻ എന്ന charectorനെ സംഘം ചേർന്നു മാരകായുധങ്ങൾ വെച്ച് മർദ്ദികുന്ന സീൻ ആണ്. അതു കൊണ്ട് തന്നെ ഈ ട്രോൾ online ഭക്തന്മാരെ പൊതുജനത്തിന് പഞ്ഞിക്കിടാം എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടാൻ സാധ്യത ഉണ്ട്. നാടിന്റെ ഐക്യം തകരാതിരിക്കാൻ ആളുകൾ നിയമം കയ്യിലെടുക്കുന്നത് promote ചെയ്യുന്ന ഈ പോസ്റ്റ് mob brutalityയെ പിന്തുണക്കുന്നതായും കാണാം. ആയിരങ്ങൾ follow ചെയ്യുന്നൊരു Official Page ആയതിനാൽ ആ പോസ്റ്റ് നീക്കം ചെയ്യുന്നത് ഉചിതമായിരിക്കുമെന്നു കരുതുന്നു. കാരണകാർക്കെതിരെ നടപടി എടുക്കണമെന്നും പോസ്റ്റിനു likeഉം loveഉം അടിച്ചവർ violence മനോഭാവം കാണിക്കുന്നതിനാൽ അവരെ ബോധവത്കരിക്കണം എന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.