പിഎഫ്ഐ ‘ചാപ്പകുത്തല്‍’ വ്യാജം; സൈനികനും സുഹൃത്തും കസ്റ്റഡിയില്‍; പ്രശസ്തനാകാനുള്ള ആഗ്രഹത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തി

കൊല്ലം: കടയ്ക്കലില്‍ സൈനികന്റെ ശരീരത്തില്‍ പിഎഫ് ഐ എന്ന ചാപ്പകുത്തിയെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞു. ചാണപ്പാറ സ്വദേശിയായ സൈനികന്‍ ഷൈന്‍കുമാര്‍, സുഹൃത്ത് ജോഷി എന്നിവരെ കസ്റ്റഡിയിലെടുത്തു. ഷൈനിന്റെ പുറത്ത് പിഎഫ്‌ഐ എന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. പ്രശസ്തനാകാനുള്ള ആഗ്രഹത്തെ തുടര്‍ന്നാണ് ഷൈന്‍ വ്യാജപരാതി നല്‍കിയതെന്ന് സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തി. ടീഷര്‍ട്ട് തന്നെക്കൊണ്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും എന്നാല്‍ മര്‍ദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ചെയ്തില്ലെന്നും ജോഷി പറഞ്ഞു.

മുക്കടയില്‍ നിന്ന് ചാണപ്പാറയിലേക്കുള്ള വഴിയില്‍ വച്ച് ഞായറാഴ്ച രാത്രി 11 മണിയോടെ തന്നെ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് സൈനികന്‍ മൊഴി നല്‍കിയത്. മര്‍ദിച്ച ശേഷം നിരോധിത സംഘടനയുടെ ചുരുക്കെഴുത്തായ പിഎഫ്‌ഐ എന്ന് എഴുതിയെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. അബോധാവസ്ഥയില്‍ ഒരാള്‍ റബര്‍തോട്ടത്തില്‍ കിടക്കുന്നുവെന്ന് പറഞ്ഞാണ് തന്നെ തോട്ടത്തില്‍ എത്തിച്ചതെന്നും തുടര്‍ന്ന് കൈകള്‍ ബന്ധിച്ച ശേഷം മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top