വികസനത്തിനുവേണ്ടി പട്ടിണിക്കാര്‍ കുടിയൊഴിയുന്ന കാലത്ത് പതിമൂന്ന് കോടി കിട്ടിയട്ടും ശീമാട്ടിയ്ക്ക് പോര; കൊച്ചി മെട്രോയ്‌ക്കെതിരെ ബീനാ കണ്ണന്റെ പുതിയ പാര

കൊച്ചി:മെട്രോ സ്ഥലമേറ്റെടുപ്പിന്റെ പേരില്‍ കൊച്ചി മെട്രോ നിയമ യുദ്ധത്തിലൂടെ തടസപ്പെടുത്താന്‍ ശീമാട്ടിയുടെ ശ്രമം. പ്രധാനമന്ത്രിയുടെ തിയതി കിട്ടിയാല്‍ ഉദ്ഘാടനം നടത്താന്‍ തയ്യാറായ കൊച്ചി മെട്രോയ്ക്ക് പാരപണിയാനാണ് ശീമാട്ടിയും ഉടമയായ ബീനാകണ്ണനും ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

കൊച്ചി മെട്രോയ്ക്ക് വേണ്ടി ബീനാ കണ്ണനില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് സെന്റിന് 80 ലക്ഷം രൂന നിശ്ചയിച്ച് അന്നത്തെ എറണാകുളം കലക്ടര്‍ രാജമാണിക്യം കരാര്‍ ഉണ്ടാക്കിയിരുന്നു. ഈ കരാര്‍ നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. അതുകൊണ്ട് തന്നെ നിലവിലെ കരാര്‍ റദ്ദാക്കി പുതിയ കരാറില്‍ ഒപ്പിടണമെന്ന ആവശ്യം റെവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുന്നോട്ടു വെച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിലെ വ്യവസ്ഥകള്‍ മാറ്റി സെന്റിന് 52 ലക്ഷം രൂപ മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം അറിയിച്ചു കൊണ്ടി ബീനാ കണ്ണന് അഡീഷണല്‍ സെക്രട്ടറി കത്തു നല്‍കിയെങ്കിലും പുതിയ തീരുമാനത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് അവര്‍. അതുകൊണ്ട് തന്നെ 80 ലക്ഷം തന്നെ ലഭിക്കണമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബീനാ കണ്ണന്‍.
ഇവര്‍ നിയമ യുദ്ധം തുടങ്ങിയാല്‍ കേരളത്തിന്റെ സ്വപ്‌നമായ കൊച്ചി മെട്രാ ഉദ്ഘാടനം പ്രതിസന്ധിയിലാകും.

ശീമാട്ടിയുമായുള്ള ഭൂമി ഇടപാടിനെ കുറിച്ചുള്ള വിവരങ്ങളുടെ നിജസ്ഥിതി തേടി കൊച്ചി സ്വദേശി ധന്‍രാജ് സുഭാഷ് ചന്ദ്രന്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ശീമാട്ടി ഭൂമിക്ക് 80 ലക്ഷം വെച്ചു ലഭിക്കാന്‍ അവര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു എന്ന വിവരം ലഭിച്ചത്. മെട്രോയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് 80 ലക്ഷം രൂപ വീതം സെന്റിന് ലഭിക്കാന്‍ വേണ്ടി രാജമാണിക്യവും കൂട്ടു നിന്നു എന്ന ആരോപണം അന്ന് ശക്തമായിരുന്നു. സ്ഥലമുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി കരാര്‍ തയ്യാറാക്കിയത് അസാധുവായ ചട്ടം വച്ചായിരുന്നു. ഇത് പ്രകാരമാണ് ശീമാട്ടിയുടെ കരാര്‍ തയ്യാറാക്കിയത്

അംഗീകരിക്കാനാകില്ലെന്ന് ധനകാര്യ വിഭാഗവും വ്യക്തമാക്കി. നേരത്തെ ശീമാട്ടിക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ 80 ശതമാനവും നല്‍കിയിരുന്നു. ബാക്കി 20 ശതമാനം തുക നല്‍കണമെന്നുമാണ് റെവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വ്യക്തമാക്കിയത്. എന്നാല്‍, രാജമാണിക്യം ഉണ്ടാക്കിയ ഈ കരാര്‍ തന്നെ നടപ്പിലാക്കണമെന്ന വാശിയിലാണ് ബീനാ കണ്ണന്‍ ഇതിന് വേണ്ടിയാണ് ഇപ്പോള്‍ നിയമയുദ്ധത്തിലേക്ക് നീങ്ങുന്നതും.

കൊച്ചി മെട്രോയുടെ തുടക്കം മുതല്‍ എതിര്‍പ്പുമായി ശീമാട്ടി ഉടമ ബീന കണ്ണന്‍ രംഗത്തുണ്ടായിരുന്നു. കൊച്ചിയുടെ ഹൃദയഭാഗത്തെ ശതകോടികള്‍ വിലമതിക്കുന്ന 32 സെന്റ് സ്ഥലം മെട്രോയ്ക്ക് വേണ്ടി വെറുതെ വിട്ടുകൊടുത്ത് ശീമാട്ടി മുതലാളി മാതൃകയായി എന്ന വിധത്തിലായിരുന്നു വാര്‍ത്തകളും. എന്നാല്‍ പതിമൂന്ന് കോടിയോളം ഇവര്‍ കൈപ്പറ്റിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കൊച്ചി മെട്രോ മുടക്കാന്‍ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വര്‍ദ്ധിപ്പിക്കാന്‍ രാജമാണിക്യം ഒത്താശ ചെയ്യുകയായിരുന്നു. ബീനാ കണ്ണനുമായുള്ള കരാറില്‍ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടര്‍ രാജമാണിക്യം ചേര്‍ത്തു. കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് സെന്റിന് 52 ലക്ഷം പോലും ലഭിക്കുക ഉണ്ടായില്ല. ഇതില്‍ നിന്നും കുറഞ്ഞ തുക വിലപേശിയാണ് സ്ഥലം ഏറ്റെടുപ്പ് നടന്നത് എന്നിരിക്കേയാണ് വന്‍കിട മുതലാളിക്ക് വേണ്ടി നിയമം പോലും കാറ്റില്‍പ്പറത്തിയത്. എങ്ങനെ സ്ഥലം ഏറ്റെടുക്കണെന്ന നിര്‍ദ്ദേശം ബീനാ കണ്ണന് വേണ്ടി രാജമാണിക്യം മറികടക്കുകയായിരുന്നു. ഈ കരാറാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ ശീമാട്ടി

Top