ന്യുഡൽഹി : ന്യുഡൽഹിയിൽ എഎപിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ഒരുങ്ങുന്നുവെന്ന് ദില്ലി കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും ദില്ലിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ചാക്കോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എഎപിയുമായി സഖ്യമുണ്ടാക്കണമെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. എഎപി ഇക്കാര്യത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ദില്ലി കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരുവിഭാഗം സഖ്യമുണ്ടാക്കുന്നതിന് എതിരാണ്.
ഇതോടെയാണ് തീരുമാനം വൈകിയത്. സഖ്യം ഉടന്‍ പ്രഖ്യാപിച്ചേക്കും കോണ്‍ഗ്രസ് ശക്തി ആപ്പ് വഴി പ്രവര്‍ത്തകരുടെ പ്രതികരണം തേടിയിരുന്നു. ശേഷം പ്രാദേശിക ഭാരവാഹികളുമായും രാഹുല്‍ ചര്‍ച്ച നടത്തി. തിങ്കളാഴ്ചയും തുടര്‍ ചര്‍ച്ചകള്‍ നടന്നു. ഇതിന് ശേഷമാണ് സഖ്യസാധ്യത വര്‍ധിച്ചത്.ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് പിസി ചാക്കോ പറയുന്നു. പിസി ചാക്കോ എഎപി സഖ്യം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് സഖ്യത്തിന് എതിരാണ്.
സഖ്യം വേണ്ട എന്നത് ആദ്യ ചര്‍ച്ചയില്‍ ഉരുത്തിരഞ്ഞ കാര്യമാണ്. വീണ്ടും ചര്‍ച്ചകള്‍ നടന്നപ്പോള്‍ മറിച്ചുള്ള അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എഎപിയെ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു.എഎപിയുമായി സഖ്യമുണ്ടാക്കുന്നത് കോണ്‍ഗ്രസിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ദോഷം ചെയ്യുമെന്നാണ് ദില്ലി ഘടകത്തിലെ ഒരുവിഭാഗം പറയുന്നത്. 2013ല്‍ ദില്ലിയില്‍ ശക്തിപ്പെട്ട പാര്‍ട്ടിയാണ് എഎപി. എഎപിയുടെ വരവോടെ ദില്ലിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാവുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തും. തിങ്കളാഴ്ച ദില്ലിയിലെ പ്രവര്‍ത്തകരില്‍ നിന്ന് രാഹുല്‍ ഗാന്ധി പ്രതികരണം തേടിയിരുന്നു. എഎപി സഖ്യം ഗുണം ചെയ്യുമെന്നാണ് പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ ദില്ലി കോണ്‍ഗ്രസ് നേതൃത്വം സഖ്യത്തിന് എതിരാണ്. സഖ്യവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/