
നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നവകേരള സദസ്സ് ചരിത്രം സൃഷ്ടിക്കുമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളെയും കേള്‍ക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.