തിടനാടന്‍
കൊച്ചി:വര്‍ഗീയ ഫാസിസത്തെ എതിരിടാന്‍ നട്ടെല്ലും ഇച്ഛാശക്തിയും ഇല്ലാതെ കോണ്‍ഗ്രസ് തകര്‍ച്ചയിലാണ്.കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി സംഘികളുടെ നീക്കത്തിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്ന കേരളത്തിലെ കോണ്‍ഗ്രസേ…പാര്‍ട്ടി പിരിച്ചു വിട്ടുകൂടെ ..?ചോദ്യം ന്യുനപക്ഷവും ജനാധിപത്യ വിശ്വാസികളും ചോദിച്ചു തുടങ്ങി.കന്നുകാലി വധം നിരോധനം വരാനിരിക്കുന്നത് ഭീകരമാണ്.ജനം രക്ഷതേടി ഇടതു പാളയത്തില്‍ അഭയം തേടും.നട്ടെല്ലു നിവര്‍ത്തി ഈ വര്‍ഗീയ ഫാസിസത്തെ എതിരിടാന്‍ കേരളത്തില്‍ പ്രബല ശക്തിയായ മുസ്ളിം ലീഗ് ഇടതുപക്ഷത്തിനൊപ്പം ചേരണം .
ഒരു പ്രതിപക്ഷത്തിന്റെ കടമ പോലും നിറവേട്ടാന്‍ ജീവനില്ലാത്ത കോണ്‍ഗ്രസാണിപ്പോള്‍ കേരളത്തില്‍ ഉള്ളത് . അതിന്റെ പ്രതിപക്ഷ നേതാവാകട്ടെ കറുപ്പടിച്ച് വാര്‍ദ്ധക്യം ബാധിച്ച അവശനുമെന്ന് പരക്കെ ആക്ഷേപം പണ്ടെ ഉണ്ട്താനും . നേരേ ചൊവ്വേ കാലത്തിനനുസരിച്ച ഒരു പ്രസ്ഥാവന പോലും ഇറക്കാന്‍ അറിയാത്ത പരമ്പരാഗത പറ്റിക്കല്‍ ശൈലിയുമായുള്ള വാക്കുകള്‍, പ്രസ്താവനകള്‍, ചടുലതയില്ലാത്ത രമേശ് ചെന്നിത്തലക്കോ ഇടഞ്ഞും പിണങ്ങിയും നിന്ന് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഉമ്മന്‍ ചാണ്ടിക്കോ ഒന്നും കേരളത്തില്‍ കോണ്‍ഗ്രസില്‍ ഒരു അത്ഭുതവും ഉണ്ടാക്കാന്‍ ആകില്ല. കന്നു കാലി നിരോധനത്തില്‍ സമരം ചെയ്യാന്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ല.അഴിമതിയിലും തീവെട്ടിക്കൊള്ളയിലും മുങ്ങിയ കേരളത്തിലെ വൃദ്ധ നേതൃത്വം ഇനിയൊരു പോരാട്ടത്തിന് അശക്തരാണ് .ഫാസിസത്തെ എതിരിടാന്‍ ജനാധിപത്യ വിശവാസികള്‍ ഇടതുപക്ഷത്തിനും സി.പി.എമ്മിനും പിന്നില്‍ അണിനിരക്കണം .
ഹിന്ദി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസു കൂടി ഇതിനേ പിന്തുണക്കുകയാണ്. മിക്കയിടത്തും ഒരു പ്രതിഷേധ സമരം പോലും കോണ്‍ഗ്രസ് നടത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയും ബീഫ് നിരോധനത്തേ എതിര്‍ക്കുന്നില്ല. അവര്‍ക്ക് ബീഫ് കഴിക്കാത്ത ഹിന്ദുക്കളുടേയും കൂടി വോട്ടിലാണ് കണ്ണ്. കേരളത്തില്‍ ആകട്ടെ ഈ കോണ്‍ഗ്രസിന് പ്രാദേശിക വികാരവുമായി മുന്നോട്ട് പോകാന്‍ പരിധിയുണ്ട്. വീണ് കിടക്കുന്ന പാര്‍ട്ടിക്ക് ഇത്തരത്തില്‍ ഒരു സമരം നയിക്കാനും പോര്‍വിളി നടത്തി കേരളത്തിലേ ജനങ്ങള്‍ക്ക് സംരക്ഷണം നല്കാനും സാധിക്കില്ല.
ഇവിടെയാണ് ഇടതിലേക്ക് കേരളം വഴിമാറുന്നത്. സംരക്ഷണത്തിന് ജനം ഇടതുപാളയത്തില്‍ അഭയം തേടും. ബി.ജെ.പിയെ ശത്രുവായി കാണുന്ന വലിയ ജന വിഭാഗം ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരുടെ രാഷ്ട്രീയ മാറ്റി ചിന്തിക്കും. ഈ പ്രതിസന്ധിയില്‍ നിന്നും കേരളത്തിന്റെ ക്രമ സമാധാന നില നിലനിര്‍ത്താനും നിരോധനം മസില്‍ പവറില്‍ തകര്‍ക്കാനും ശക്തി സി.പി.എമ്മിന് മാത്രമാണെന്ന് കേരളം മുഴുവന്‍ അറിയാവുന്ന പകല്‍ പോലത്തേ സത്യം.
ഫാസിസത്തെ ചെറുക്കാന്‍ ന്യുനപക്ഷ -ഭുരിപക്ഷ ജാതി പ്രീണനം നടത്തുന്ന കോണ്‍ഗ്രസിനാവില്ല .
കന്നുകാലിവധന്നിരോധനം ഭീകരമായ ഫാസിസത്തിനുള്ള മുന്നൊരുക്കമാണ് .കേരളത്തില്‍ ഇതു തടയാന്‍ നട്ടെല്ലില്ലാത്ത കോണ്‍ഗ്രസ് സംവിധാനത്തില്‍ ന്യുനപക്ഷങ്ങള്‍ ഭയാശങ്കയിലാണ്. കന്നുകാലി വധം നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി കേരളത്തില്‍ വലിയ രാഷ്ട്രീയ അടിയൊഴുക്ക് ഉണ്ടാക്കും. ഇനിയുള്ള ദിവസങ്ങള്‍ ചര്‍ച്ചയും രാഷ്ട്രീയവും സംഘര്‍ഷവും കന്നു കാലി വധം നിരോധിച്ചതുമായിട്ടായിരിക്കും . കശാപ്പുമായി ബന്ധപ്പെട്ട് ആയേക്കും. കാലികളേ കൊല്ലുന്നത് തീവ്ര വര്‍ഗീയ സംഘടനകള്‍ തടഞ്ഞേക്കാം..പരസ്യമായി കന്നുകാലികളേ കൊന്ന് മാംസ വിതരണം ഫ്രീയായി നടത്തി കേരളം ദേശീയ ശ്രദ്ധയിലേക്ക് വന്നേക്കാം.പക്ഷേ ഒരു കാര്യം ഈ നിരോധനത്തിനെതിരേ പോരാടാന്‍ സിരകളില്‍ തിളക്കുന്ന രക്ഷമുള്ളത് കേരളത്തിലേ സി.പി.ഐ.എമ്മിനും സി.പി.ഐക്കും മാത്രമാണ്. അവര്‍ക്കായിരിക്കും ഈ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാന്‍ കരുത്ത് ഉണ്ടാവുക. കേരളത്തില്‍ ഇനിയുള്ള ദിവസങ്ങള്‍ ഇടതിന്റേയും ബി.ജെ.പിയുടേയും മുഖാ മുഖ വാഗ്വാദങ്ങള്‍ ആയിരിക്കും.കേരളത്തിലെ ന്യൂന പക്ഷ ജനസാമാന്യം ഇപ്പോള്‍ ഭീതിയിലാണ്. ബി.ജെ.പിയും ശശിക ടീച്ചറും ഉയര്‍ത്തുന്ന പ്രസംഗങ്ങള്‍ക്ക് പിറകേ കാലി നിരോധനം കൂടെ വന്നപ്പോള്‍ ന്യൂനപക്ഷം വരാനിരിക്കുന്ന അപകടത്തേ ഭയക്കുന്നു.അതിനാല്‍ ഇടതിനൊപ്പം വര്‍ഗീയ ഫാസിത്തെ നേരിടാന്‍ ജനാധിപത്യ മതേതര മുന്നണികളും പാര്‍ട്ടികളും വ്യക്തികളും ന്യുനപക്ഷങ്ങളും സി.പിെമ്മിനൊപ്പം അണിചേരണം .കേരളത്തില്‍ മുസ്ളിം -ക്രിസ്ത്യന്‍ സംഘടനകളും സമൂഹവും ഇടതുചേരിയുമായി അണിചേരുക തന്നയാണ് ഭൂഷണം .ന്യുനപക്ഷ -ഭൂരിപക്ഷ പ്രീണനം ജാതി ചിന്തയില്‍ പാര്‍ട്ടി പോസ്റ്റുകള്‍ വരെ വീതം വെക്കുന്ന കോണ്‍ഗ്രസിന് കേരളത്തില്‍ ചെറുവിരല്‍ അനക്കാന്‍ വ്വരെ ത്രാണിയില്ലാത്ത അവസ്ഥയില്‍ ഫാസിസത്തെ നേരിടാന്‍ ഇടതുമുന്നേറ്റം തന്നെ അനിവാര്യം .