മുംബൈ: മഹാരാഷ്ട്രയില്‍ കോൺഗ്രസ് പാർട്ടി പിളരുമോ ?മഹാരാഷ്ട്രയിലെ സംഖ്യ സര്‍ക്കാര്‍ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. മന്ത്രി സഭാ വികസനത്തില്‍ ഉള്‍പ്പെടുത്തതില്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ അതൃപ്തി അറിയിച്ചതായാണ് വിവരം.
വിശ്വസ്തരെ പാര്‍ട്ടി അവഗണിച്ചെന്നാണ് കോണ്‍ഗ്രസ് നേതുക്കളുടെ ആരോപണം. തുടര്‍ന്ന് ഇവര്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ കണ്ട് ആശങ്ക അറിയിച്ചിട്ടുണ്ട്. അശോക് ചവാന്‍, ദിലീപ് വാല്‍, പാട്ടീല്‍, സുനില്‍ ഛത്രപാല്‍ ഖേദാര്‍, കെ.സി പദ്‌വി എന്നിവരടക്കം 12 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരായത്. എന്നാല്‍ ഇവര്‍ക്കൊന്നും തന്നെ വകുപ്പുകള്‍ നല്‍കിയിരുന്നില്ല.
തുടര്‍ന്ന് ഉടന്‍തന്നെ വകുപ്പുകള്‍ നല്‍കുമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വിപൂലീകരണത്തിലും കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് പരാതി.കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന്റെ വിപുലീകരണം നടന്നത്. ആദിത്യ താക്കറെ, എന്‍സിപി നേതാവ് അജിത് പവാര്‍ എന്നിവരുള്‍പ്പെടെ 36 പേരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്.