മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തും !തന്ത്രപരമായ പുതിയ നീക്കം.

ഭോപ്പാൽ : മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നു .അതിനുള്ള തന്ത്രപരമായ നീക്കം ബിജെപി തുടങ്ങിക്കഴിഞ്ഞു .വരാനിരിക്കുന്ന ജൗറ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി അധികാരത്തില്‍ ഏറുമെന്നാണ് മുന്‍ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞത്. കോണ്‍ഗ്രസ് എംഎല്‍എയായ ബന്‍വാരിലാലിന്‍റെ മണ്ഡലമാണ് ജൗറ. അദ്ദേഹം അന്തരിച്ചതോടെ ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 പേരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. നാല് സ്വതന്ത്രരുടേയും രണ്ട് ബിഎസ്പി,ഒരു എസ്പി അംഗങ്ങളുടേയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 21 ന് ജാബുവ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതോടെ കോണ്‍ഗ്രസിന്‍റെ തനിച്ചുള്ള ഭൂരിപക്ഷം 108 ആയി. ബിജെപിക്ക് തനിച്ച് 108 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. മറുകണ്ടം ചാടിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജൗറയില്‍ വിജയിച്ചാല്‍ ബിജെപിയുടെ അംഗ സംഖ്യ 109 ആകും. ഇതോടെ സംസ്ഥാനത്ത് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ഭരണപക്ഷത്ത് നിന്ന് കൂടുതല്‍ പേരെ മറുകണ്ടം ചാടിച്ചാല്‍ ബിജെപിക്ക് അധികാരത്തിലേറാനാകും.


അതേസമയം ഇതുവരെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 21 നാണ് അദ്ദേഹം മരിച്ചത്. ആറ് മാസത്തിനുള്ളില്‍ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. മോനേറ ജില്ലയിലെ ജൗറ മാത്രമല്ല സംസ്ഥാനത്ത് ബിജെപി തന്നെ അധികാരത്തില്‍ വരും, ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. അധികാരത്തിന്റെ അഹങ്കാരത്തോടെ ആരും പ്രവർത്തിക്കരുത്. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് ചില അവകാശങ്ങളുണ്ട്. പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇത് അവരുടെ പരാജയത്തിലേക്ക് നയിക്കും ചൗഹാന്‍ പറഞ്ഞു.

അതേസമയം ചൗഹാന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സ്വപ്നം കാണുന്നത് അവസാനിപ്പിക്കൂ കോണ്‍ഗ്രസ് അധികാരത്തിലേറിയ അന്ന് മുതല്‍ ബിജെപി ഇത് ആവര്‍ത്തിക്കുന്നുണ്ട്. ബിജെപി പരാജയം ജയം ഉറപ്പിക്കുകയാണ്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം അതാണ് സൂചിപ്പിക്കുന്നത്. ഇനിയെങ്കിലും ചൗഹാന്‍ പകല്‍ സ്വപ്നം കാണുന്നത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ വളരെ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും താഴെയിറക്കാനുള്ള തീവ്രശ്രമങ്ങള്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകയിരുന്നു.

Top