കൊച്ചി: കോണ്‍ഗ്രസിലെ കെടാവിളക്കായ ആദര്ശത്തിന്റെ പ്രതിപുരുഷന്‍ ഹരിത നേതാവ് വി.ഡി.സതീശന്റെ അയർലണ്ട് സന്ദര്‍ശനം കൂടുതല്‍ വിവാദത്തിലേക്ക് സതീശന്റെ വരവില്‍ കവിഞ്ഞ സമ്പത്ത് അന്വോഷിക്കണം എന്ന പരാതിയിൽ വിജിലൻസ് അനോഷണം കേരളത്തില്‍ നടക്കുന്നു .സതീശന്റെ വിദേശ യാത്രകള്‍ ദുരൂഹമെന്നും അവ അനോഷിക്കണമെന്നും ആ പരാതിയിലുണ്ട് .കള്ളപ്പണം വെളുപ്പിക്കാനും വിദേശത്ത് ബിസിനസ് ഡീല്‍ നടത്താനും ആണ് സതീശന്റെ യാത്രകള്‍ എന്നാണ് വിജിലന്‍സിന് കൊടുത്ത പരാതി. അതിനിടയില്‍ ആണ് നേഴ്സിങ് -റിക്രൂട്ട്‌മെന്റ് തട്ടിപ്പിലും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരും ബന്ധപ്പെട്ട പുതിയ തെളിവുകള്‍ പുറത്ത് വരുന്നത് .സതീശന്‍ അയര്‍ലണ്ടില്‍ എത്തിയത് റിയല്‍ എസ്റ്റേറ്റ് നേഴ്സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്ന ആളിനൊപ്പം ആയിരുന്നു .അതിന്റെ ചിത്രങ്ങള്‍ ,വീഡിയോകള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്.അതിനിടെ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് സതീശൻ യൂറോപ്പ് കറങ്ങാനെത്തിയത് എന്ന റിപ്പോർട്ടുകൾ . ആരുടെ ചിലവില്‍ ആണ് വി.ഡി സതീശന്‍ അയർലണ്ടിൽ എത്തിയത് എന്ന ചോദ്യം ഉയരുന്നത് ?.അവിടെ പാര്‍ട്ടി പരിപാടികള്‍ ഒന്നും ഇല്ലായിരുന്നു. തല്ലി കൂട്ടിയ ചില ആളില്ലാ പരിപാടികള്‍.. അതിനായി മാത്രം സതീശനെ പോലെ ഒരു ഉന്നത നേതാവ് എത്തില്ല. ഷുഹൈബ് വധത്തിൽ കണ്ണൂര്‍ കത്തുമ്പോള്‍ സതീശന്‍ യൂറോപ്പില്‍ ഇരുന്ന് വീണ വായിച്ചു. രാഹുല്‍ ഗാന്ധി സാധാരണ ക്‌ളാസില്‍ പോകും. എന്നാല്‍ ആ ആദര്‍ശവാന്‍ ബിസിനസ് ക്‌ളാസില്‍. അതും ടികറ്റ് താ..എന്നും ഒരാള്‍ ടികറ്റ് കൊടുത്താല്‍ അടുത്ത പ്രവാസിയോട് ടികറ്റ് പണം താ എന്നും പറഞ്ഞുള്ള ഫോണ്‍ വിളി റെക്കോഡുകള്‍ പുറത്ത്. ആദര്‍ശത്തിന്റെ കൊത്തുവിളക്കേ..പച്ച ഹരിതകാന്തി എം.എല്‍.എ…..ഇത്ര ചീപ്പാകരുത് എന്നാണ് കോൺഗ്രസുകാർ പറയുന്നത് .
വി.ഡി സതീശന്റെ ശരിക്കുമുള്ള മുഖം എന്താണ്? പാല്‍ പുഞ്ചിരിയും , ഹരിത എം.എല്‍ എയുമായി കേരളത്തില്‍ വാഴ്ത്തപ്പെട്ട സതീശന്റെ മുഖം മൂടി തുറന്നുകാട്ടുകയാണ് അയര്‍ലണ്ടിലെ പ്രവാസി കോണ്‍ഗ്രസുകാര്‍. വി.ഡി സതീശന്‍ അയര്‍ലണ്ടില്‍ വന്നത് കള്ളപ്പണം വെളുപ്പിക്കാനോ, മറ്റെന്തെങ്കിലും രഹസ്യ കാര്യങ്ങള്‍ക്കോ? ചോദിക്കുന്നത് അയര്‍ലന്റിലെ കോണ്‍ഗസുകാര്‍ തന്നെ. കണ്ണൂരിലും കേരളത്തിലും വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ കത്തി നിലനില്‍ക്കേ സുഖവാസത്തിനായും ബിസിനസിനായും സതീശന്‍ വന്നതാണ് എന്നാണ് വിമര്‍ശനം എന്ന് അയര്‍ലണ്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .
ഇതു മാത്രമല്ല കേരളത്തിലേ നേഴ്സുമാരെ അയര്‍ലന്റില്‍ എത്തിച്ച് അവരില്‍ നിന്നും നിയമ വിരുദ്ധമായി വന്‍ തുക വാങ്ങിയ മലയാളി ഏജന്റുമാരാണ് സതീശന് വേണ്ടി പണവും മറ്റു ചിലവുകളും വഹിച്ച് അയര്‍ലന്റില്‍ കിടപ്പറ ഒരുക്കിയതത്രേ.തട്ടിപ്പുകാരായ നേഴ്സിങ് റിക്രൂട്ട്‌മെന്റ് ഏജന്റിന്മാര്‍ക്ക് എതിരെ അയര്‍ലന്റിലെ കേരളത്തിലും അന്വോഷണം നടക്കുന്നുമുണ്ട് .അതോടൊപ്പം സതീശന് കേരളത്തിലെ വന്‍ ബില്‍ഡേഴ്സിന്റെ ബന്ധവും മറനീക്കി പുറത്ത് വരുകയാണ് കറക്കത്തിന് അവരുടെ പണവും ഉണ്ട് പോലും . അയര്‍ലണ്ടില്‍ ആയിരക്കണക്കിന് മലയാളികളുണ്ട്. ഒന്ന് നാട്ടില്‍ പോയി വരാന്‍ 550-800 യൂറോ വിമാന കൂലിയാകുന്നത് .
എന്നാല്‍ ആദര്‍ശത്തിന്റെ വിളക്കുമരമായ വി.ഡി സതീശന്‍ വന്ന വിമാന ടികറ്റ് എത്രയെന്നോ ..4500 യൂറോ..അതും വണ്‍ വേ..ഇരു ഭാഗത്തേക്കും ആയി 9000 യൂറോ വരും. വെളുക്കെ ചിരിച്ച് എം.എല്‍.എ പണിയല്ലാതെ മറ്റ് പണിയൊന്നും സതീശന് ഉള്ളതായറിയില്ല എന്നും ഇദ്ദേഹത്തിനു ഈ യാത്ര ആരാണ് സ്പോണ്‍സര്‍ ചെയ്തതെന്നും മലയാളി സമൂഹം ചോദിക്കുന്നു. സതീശന്റെ യാത്രകള്‍ എല്ലാം ദുരൂഹമായിരുന്നു. ഇതിനിടെ സതീശന് അയര്‍ലണ്ടില്‍ നേഴ്സിംഗ് ഹോം നടത്തിപ്പില്‍ ഷെയറുണ്ടെന്നും ആരോപണം ഉയരുന്നു. ഇദ്ദേഹം ഒരു നേഴ്സിംഗ് ഹോം തലവനെ വിസിറ്റ് ചെയ്ത് ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങളും വന്നിരുന്നു.
സതീശന് ആര്‍ഭാടം ഒരുക്കിയത് നേഴ്സുമാരെ ചതിച്ചവരുടെ പണത്തിലൂടെ. കോണ്‍ഗ്രസിന്റെ പേരില്‍ വന്‍ പിരിവും
വി.ഡി .സതീശന്‍ കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ 6 .50 നുള്ള എത്തിഹാദ് വിമാനത്തില്‍ ആണ് വന്നത്. വന്നിറങ്ങുമ്പോള്‍ കൂടെ നേഴ്‌സിങ് റിക്രൂട്ടിങ് ഏജന്റായ ലാലു പോളിനൊപ്പമാണ് പുറത്തേക്ക് വന്നത്. ലാലു പോളിനെ ഫോട്ടോയില്‍ നില്‍ക്കാന്‍ വിളിക്കുന്ന വീഡിയോ കാണാം . നിലവില്‍ ഇല്ലായെന്ന് ആരോപിക്കുന്ന ഒ.ഐ സി.സി കമ്മറ്റിയുടെ സെക്രട്ടറി എന്ന് പറയപ്പെടുന്ന സാന്‍ജോ മുളവരിക്കല്‍ ആണ് ലാലു പോളിനെ വിളിച്ച് ഫോട്ടോയില്‍ നിര്‍ത്തുന്നത്. എന്നാല്‍ എന്തോ മറക്കാനെന്ന വിധത്തില്‍ ലാലു പോള്‍ ഫോട്ടോയില്‍ വരാതിരിക്കാന്‍ ശ്രമിക്കുന്ന സീനുകളും പുറത്ത് വന്ന വീഡിയോയില്‍ കാണാം . സാന്‍ജോയുടെ വീട്ടിലാണ് വി.ഡി സതീശന്‍ പ്രഭാത ഭക്ഷണം കഴിച്ചത് .
അതിനിടെ സതീശന്റെ വരവിന് അയര്‍ലണ്ടില്‍ നേഴ്സിംഗ് റിക്രൂട്ട്മെന്റും കച്ചവടവും സ്ഥാപങ്ങളും നടത്തുന്നവരില്‍ നിന്നും ഒരു നേതാവ് വന്‍ പിരിവ് നടത്തി സ്വന്തം കീശയിലുമാക്കി. ഒരു നേഴ്സിനേ പീഡിപ്പിപ്പിക്കാന്‍ ശ്രമിച്ച കേസിലെ വിരുതനായ നേതാവാണിത്. 500 യൂറോ വെച്ച് നിരവധി പേരില്‍ നിന്നും ഇയാള്‍ പണം വാങ്ങി മുക്കിയത്രേ. അതായത് നേതാവ് അമ്പലം വിഴുങ്ങിയപ്പോള്‍ ശിഷ്യന്‍ പ്രതിഷ്ട വിഴുങ്ങുന്നു.
സതീശനെ ആനയിച്ചവരില്‍ അധികവും കോണ്‍ഗസുകാരല്ല. 1000ത്തിലധികം കോണ്‍ഗ്രസുകാര്‍ ഉള്ള അയര്‍ലന്റില്‍ സതീശനെ കാണാന്‍ എത്തിയത് വിരലില്‍ എണ്ണാവുന്ന ആളുകള്‍ പോലും ഇല്ലായിരുന്നു . സ്റ്റാര്‍ നേതാവ് എല്ലാ അസോസിയേഷന്‍ നേതാക്കളെയും കുറെ ഹിന്ദിക്കാരെയും കച്ചവടക്കാരെയും വിളിച്ചുകൂട്ടി . ബാക്കിയെല്ലാം പല കേസില്‍ പ്രതികളും, റിക്രൂട്ട്മെന്റ് തട്ടിപ്പ്കാരും.
റിയല്‍ എസ്റ്റേറ്റ് തര്‍ക്കത്തില്‍ കേരളത്തില്‍ വിവാദമായ രാജീവ് കൊലപാതകത്തിലെ ഒന്നാം പ്രതി ചക്കര ജോണിയുമായി ബിസിനസ് പങ്കാളിത്തമുള്ള ആളാണ് സതീശനേ അനുഗമിച്ച ലാലു പോള്‍. ഇയാള്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ പത്തുവര്‍ഷമായി നേഴ്‌സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നു. എല്ലാ സംഘടനകളെയും വിലക്കെടുത്ത് വളരെ തന്ത്രപൂര്‍വമായ കച്ചവടം നടത്തുന്ന ലാലു പോളിന്റെ ഇടപെടലുകള്‍ ദുരൂഹമാണ്. വി.ഡി സതീശന്റെ വരവിലെ മുഖ്യകണ്ണിയുമാണ് . സി.പി.എം പ്രവര്‍ത്തകന്‍ എന്ന അവകാശപ്പെടുന്ന ലാലു പോള്‍ ഇതിനു മുമ്പൊരിക്കലും കോണ്‍ഗ്രസിന്റെ ഒരു പരിപാടിയിലും പങ്കെടുത്തിരുന്നില്ലെങ്കിലും സതീശന്റെ പരിപാടിയില്‍ പങ്കെടുത്തു .റിയല്‍ രാജീവ് വധക്കേസില്‍ പ്രവാസി മലയാളിയുടെ പങ്ക് കൂടി അന്വോഷിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതായി സൂചനയുണ്ട് .
സാന്‍ജോ മുളവരിക്കലിന്റെ ഭാര്യ ഡയാന റോസ് നേഴ്‌സിംഗ് ഡയറക്ടര്‍ ആയ അയര്‍ലണ്ടിലെ നേഴ്‌സിംഗ് ഹോമില്‍ നേഴ്‌സുമാരെ സപ്ലെ ചെയ്യുന്നത് ലാലു പോള്‍ ആണ്. ഈ നേഴ്‌സിംഗ് ഹോമിന്റെ ഉടമയെ കേരളത്തില്‍ നിന്നും എത്തിയ കോണ്‍ഗ്രസ് നേതാവ് കാണുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നു. സാന്‍ജോ മുളവരിക്കല്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത് .അതിനുശേഷം അവ പിന്‍വലിക്കുകയും ചെയ്തു . നേഴ്സിംഗ് ഹോമില്‍ നിക്ഷേപത്തിനായാണ് വി.ഡി സതീശന്‍ വന്നതെന്നും ആരോപണം ഉയരുന്നുണ്ട് കോൺഗ്രസുകാരേയും മലയാളികളേയും കാണാൻ സമയം കണ്ടെത്താത്ത നേതാവ് നേഴ്‌സിംഗ് ഹോമിന്റെ ഉടമയെ എന്തിനാണ് കണ്ട് ചര്‍ച്ച ചെയ്യുന്നത് എന്നാണ് ആരോപണക്കാര്‍ ഉന്നയിക്കുന്ന ചോദ്യം.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ സങ്കീര്‍ണ്ണമായ സമരം നടക്കുമ്പോള്‍ ഒരു പ്രാധാന്യവും ഇല്ലാത്ത ഒരു തട്ടിക്കൂട്ട് പരിപാടിയില്‍ എത്തിയെന്നതും സംശയകരം. പ്രത്യേകിച്ച് സതീശന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ വരവില്‍ കവിഞ്ഞ പണവും വിദേശ യാത്രകളും വിവാദമാകുന്നു.ശനിയും ഞായറും അയര്‍ലണ്ടില്‍ തങ്ങിയതും വിവാദമായ കേസുകളില്‍ പ്രതി കളായവരുമായി മാത്രമായിരുന്നു.
എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ പോയത് ലിങ്ക് വിന്‍സ്റ്റാര്‍ , ഗീവര്‍ഗീസ് , റോണി കുരിശിങ്കല്‍ പറമ്പില്‍,സാജോ മുളവരിക്കല്‍ തുടങ്ങിയവര്‍ ആയിരുന്നു.തട്ടിക്കൂട്ടി നടത്തിയ പരിപാടിക്കിടെ 3 യൂറോയുടെ ഫലകം കൊടുത്ത് അവാര്‍ഡ് എന്ന പേരില്‍ കോണ്‍ഗ്രസിനെ തന്നെ അപമാനിച്ചു എന്നും കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു .ആരാണ് ഇങ്ങനെ ഒരു അവാര്‍ഡ് കൊടുക്കാന്‍ തിരഞ്ഞെടുത്തത് എന്നും ചോദിക്കുന്നു .ഇതെല്ലാം സതീശന്‍ അയര്‍ലണ്ടില്‍ എത്തിയതിന്‌ശേഷം നടത്തിയ പ്ലാന്റ് സ്റ്റോറികള്‍ ആയിരുന്നു .
എന്തായാലും സതീശന്റെ വരവ് ഒരിക്കലും നല്ല കാര്യത്തിനായിരുന്നില്ലെന്നും തങ്ങള്‍ക്ക് ആകെ നാണക്കേടായി എന്നും കോണ്‍ഗസിന്റെ നൂറുകണക്കിന് അണികള്‍ പറയുന്നു. അയര്‍ലണ്ട് നേഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് വരും ദിവസങ്ങളില്‍ മറ നീങ്ങി പുറത്തുവരും. അയര്‍ലണ്ടില്‍ വന്ന നേഴ്സുമാരില്‍
നിന്നും ഇപ്പോഴും പണപ്പിരിവ് നടത്തുന്ന ലാലു എന്നയാളടക്കം ഉള്ളവരുടെ തട്ടിപ്പുകളുടെ വിവരങ്ങള്‍ ഇരകള്‍ തന്നെ വെളിപ്പെടുത്തി. ജയിലോ, പിഴയോ, രണ്ടുമോ എന്തേലും ഇവരേ കാത്തിരിക്കുന്നു. പണം കൊടുത്ത നേഴ്സുമാര്‍ക്ക് ഗാര്‍ഡയില്‍ പരാതി നല്‍കുകയോ , അത് വെളിപ്പെടുത്തുകയോ ചെയ്താല്‍ ആ പണം മുഴുവനായി ഏജന്റുമാരില്‍ നിന്നും വസൂലാക്കി കൊടുക്കും എന്ന് ഗാര്‍ഡയും ഉറപ്പ് നല്കിയിട്ടുണ്ട്.