ക‍ർണാടക കോൺഗ്രസിൽ തമ്മിലടി രൂക്ഷം !ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം.ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നും ആവശ്യം

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ക‍ർണാടക കോൺഗ്രസിൽ തമ്മിലടി ! ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗ രം​ഗത്തെത്തി. ഇതിന് മുമ്പ് കോൺഗ്രസിന് ഭരണം കിട്ടിയപ്പോൾ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോൾ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ചന്നാഗിരി എംഎൽഎ ആവശ്യപ്പെടുന്നത്.

കൂടുതൽ സമുദായങ്ങൾക്ക് പ്രാതിനിധ്യം കിട്ടുന്ന തരത്തിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നും ബസവരാജു ശിവഗംഗ ആവശ്യപ്പെട്ടു. പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ മന്ത്രിമാർ ഉപമുഖ്യമന്ത്രിപദവി വേണമെന്നും ആവശ്യമുയര്‍ന്നു. ഏഴ് മന്ത്രിമാരാണ് ഈ ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൊക്കലിഗ വിഭാഗത്തിൽപ്പെട്ട ഡി കെ ശിവകുമാറിന് മാത്രമല്ല, ലിംഗായത്ത് വിഭാഗത്തിൽ നിന്നും ഉപമുഖ്യമന്ത്രി വേണമെന്നും ആവശ്യമുണ്ട്. ഏറ്റവുമൊടുവിൽ ചേർന്ന കെപിസിസി യോഗത്തിൽ ഈ വിഷയം ചർച്ചയായിട്ടുണ്ട്. അന്തിമതീരുമാനം ഹൈക്കമാൻഡിന് വിടാനായിരുന്നു യോഗതീരുമാനം.

Top