ബാംഗ്ലൂർ : കർണാടകയിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോർവിളി തുടരുന്നു. തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട കോൺഗ്രസിന്റെ നെഞ്ചിടിപ്പേറ്റി പുതിയ വാർത്ത പുറത്ത് ! കോൺഗ്രസ് പാളയത്തിൽ നിന്നും കാണാതായ വിജയനഗര എംഎൽഎ ആനന്ദ് സിങ് സത്യപ്രതിജ്ഞയ്ക്ക് ശേഷം കോൺഗ്രസിൽ നിന്നും രാജിവയ്ക്കുമെന്ന് റിപ്പോർട്ട്. എന്നാൽ ബിജെപിയിൽ അംഗമാകില്ലെന്നും പക്ഷേ ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസിനൊപ്പം നിൽക്കില്ലെന്നും അദ്ദേഹം ഒരു ദേശീയമാധ്യമത്തിനോട് പറഞ്ഞു.
വാർത്ത പുറത്തുവന്നതോടെ കോൺഗ്രസ് ക്യംപ് ആശങ്കയിലാണ്. മറ്റ് രണ്ടു എംഎൽഎമാരെക്കുറിച്ചും ഇതുവരെ വിവരമൊന്നുമില്ലയെന്നതും ആശങ്കയേറ്റുന്നു. കർണാടകയിൽ ഭരണം നിലനിർത്താൻ ബിജെപിക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ കൂടി വേണ്ടതുണ്ട്. ഇൗ അവസരത്തിലാണ് കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കെന്നതും ശ്രദ്ധേയം. ബിജെപി വിരിച്ച വലയിൽ കോൺഗ്രസ് എംഎൽഎമാർ തന്നെ വീഴുന്നതും നേതൃത്വത്തിന് തലവേദനയാവുകയാണ്.
അതേ സമയം കര്‍ണാടക രാഷ്ടീയത്തിൽ അമ്പരപ്പിക്കുന്ന നീക്കങ്ങളുമായി കോൺഗ്രസ് പാളയം. കോണ്‍ഗ്രസ്– ജെ.ഡി.എസ് എം.എല്‍.എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റൊരിടത്തേക്ക് മാറ്റുന്നു. ബസിലാണ് എം.എല്‍.എമാരുടെ യാത്ര തുടങ്ങിയത്. ജെ.ഡി.എസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന സൂചന. കോണ്‍ഗ്രസ് എം.എല്‍.എമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോകുമെന്നും അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
എംഎൽഎമാരെ ഇന്ന് ബെംഗളൂരുവിൽ നിന്ന് മാറ്റേണ്ടതില്ലെന്നാണായിരുന്നു മുൻപ് തീരുമാനിച്ചത്. കുതിരക്കച്ചവടത്തിനായി ബിജെപി ക്യാംപ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെയാണ് എംഎല്‍എമാരെ മാറ്റാന്‍ കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചത്. എന്നാൽ ഒരു എം.എല്‍.എയെപ്പോലും ബി.ജെ.പിക്ക് ലഭിക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. 38 എം.എല്‍.എമാരും ഒപ്പമുണ്ടെന്ന് എച്ച്.ഡി.കുമാരസ്വാമിയും വ്യക്തമാക്കി.
ഇന്നു രാത്രിയോടെ തന്നെ എം.എല്‍.എമാരെ കൊച്ചിയിലെത്തിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇന്ന് വൈകിട്ടോടെ എംഎൽഎമാർ താമസിച്ചിരുന്ന റിസോർട്ടിന്റെ സുരക്ഷ യെഡിയൂരപ്പ പിൻവലിച്ചിതോടെയാണ് എംഎൽമാരെ മാറ്റുന്ന കാര്യം സജീവപരിഗണനയിൽ വന്നത്. കാവൽ നിന്നിരുന്ന പൊലീസിനെ സർക്കാർ തിരികെവിളിച്ചതോടെയാണ് എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റാൻ തീരുമാനമെടുത്തത്. .