മിസോറാമില്‍ വിജയം എം.എന്‍.എഫിന്..മുഖ്യമന്ത്രി തോറ്റു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോൺഗ്രസ് പതനം

ഐസോള്‍: മിസോറാം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ തന്‍വാല തോറ്റു. ചമ്പായി സൗത്തിലാണ് അദ്ദേഹം പരാജയപ്പെട്ടത്.മിസോറാം നാഷണല്‍ പ്രണ്ടിന്റെ ടി.ജെ ലാല്‍നുത്‌ലുന്‍ഗയാണ് ഇവിടെ വിജയിച്ചത്.രണ്ട് സീറ്റുകളില്‍ നിന്നായി ഇദ്ദേഹം ജനവധി തേടിയിരുന്നു. ചമ്പായ് സൗത്തിലും സെര്‍ച്ചിപ്പിലുമായിരുന്നു അദ്ദേഹം മത്സരിച്ചത്. സെര്‍ച്ചിപ്പില്‍ അദ്ദേഹം ഏറെ പിന്നിലാണ്. നേരത്തെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സെര്‍ച്ചിപ്പില്‍ നിന്നും 734 വോട്ടുകള്‍ക്കായിരുന്നു ഇദ്ദേഹം വിജയിച്ചത്.

1984 മുതല്‍ 1986 വരേയും 1989 മുതല്‍ 1998 വരേയും മുഖ്യമന്ത്രിയായത് ഇദ്ദേഹമായിരുന്നു. 2013 ലും ഇദ്ദേഹം തന്നെ മുഖ്യമന്ത്രിയായി. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് 25 സീറ്റില്‍ മുന്നേറുകയാണ്. കോണ്‍ഗ്രസിന് അഞ്ച് സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് ഇവിടെ ഒരു സീറ്റാണ് ലഭിച്ചത്. 7 സീറ്റുകളില്‍ സ്വതന്ത്രരാണ് മുന്നിട്ട് നില്‍ക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോൺഗ്രസ് പതനം പൂര്‍ണം. 10 വര്‍ഷം ഭരിച്ച കോൺഗ്രസിന് പത്തിൽ താഴെ സീറ്റ് മാത്രമാണ് ലഭിച്ചത്. വന്‍ ഭൂരിപക്ഷത്തോടെയാണ് മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലേക്ക് എത്തുന്നത്. പത്ത് വർഷം നീണ്ട കോൺഗ്രസ് ഭരണം അവസാനിപ്പിയ്ക്കാൻ പ്രാദേശിക പാർട്ടികൾക്കാകുമോ എന്ന പരീക്ഷണമായിരുന്നു ഇത്തവണത്തെ മിസോറം തെരഞ്ഞെടുപ്പ്. കൊച്ചുസംസ്ഥാനമായ മിസോറമിൽ ഇത്തവണ ആകെ മത്സരിച്ചത് 209 സ്ഥാനാർഥികളാണ്.

ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിനായി വേണ്ടത് 21 സീറ്റുകളാണ്. മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി ലാൽ തൻഹാവ്‍ലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. 34 സീറ്റുകൾ കോൺഗ്രസിന് കിട്ടി. അന്ന് മിസോ നാഷണൽ ഫ്രണ്ടിന് അഞ്ച് സീറ്റ് മാത്രമാണ് കിട്ടിയത്. മിസോ പീപ്പിൾസ് കോൺഫറൻസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു.

Latest
Widgets Magazine