ടിആര്‍എസ് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്!എംപിക്ക് പിന്നാലെ എംഎല്‍എയും മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസിൽ

ഹൈദരാബാദ്:ടിആര്‍എസ് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ! നിയമ സഭാ തിരഞ്ഞെടുപ്പിന് നാളുകള്‍ ശേഷിക്കെ ടിആര്‍എസില്‍ നിന്ന് നേതാക്കളെ തങ്ങളുടെ പാളയിത്തിലെത്തിക്കാനുള്ള അണിയറ നീക്കങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കി കഴിഞ്ഞു. അധികാരം പിടിക്കാന്‍ മുന്നിട്ടിറങ്ങുന്ന കോണ്‍ഗ്രസ്സിന് കൂടുതല്‍ കരുത്ത്പകര്‍ന്നുകൊണ്ട് നിരവധി ടിആര്‍എസ് നേതാക്കളാണ് ഇതിനോടകം തന്നെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയിട്ടുള്ളത്.ഏറ്റവും ഒടുവിലായി ടിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയത് എംപിയായ വിശ്വേശര്‍ റെഡ്ഡിയാണ്. ചൊവ്വല്ല മണ്ഡലത്തില്‍ നിന്നുള്ള ടിആര്‍എസ് എംപിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പാര്‍ട്ടി വിട്ടത്.

പാര്‍ട്ടിയും സര്‍ക്കാരും ജനങ്ങളില്‍ നിന്ന് അകന്നതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്നാണ് പാര്‍ട്ടി നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന് അയച്ച കത്തില്‍ വിശ്വേശരയ്യ വ്യക്തമാക്കിയിരുന്നു. ടിആര്‍എസ് വിട്ട വിശ്വേശ്വരയ്യ ദില്ലിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ടിആര്‍എസിന് കനത്ത തിരിച്ചടിയാണ് എംപിയുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി വിശ്വേശ്വരയ്യ പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടുത്ത എതിര്‍പ്പ് ഗതാഗതമന്ത്രി പട്നം മഹേന്ദ്രറെഡ്ഡിയുടെ കുടുംബം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ വിശ്വേശരയ്യക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. ഇദ്ദേഹത്തിനെതിരെ പലതവണയായി അദ്ദേഹം പാര്‍ട്ടി വേദികള്‍ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ നേതാക്കള്‍ വിശ്വേശ്വര്‍ റെഡ്ഡിക്ക് പിന്നാലെ കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കുന്നതിനുള്ള രഹസ്യ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. നീക്കങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളുടെ പിന്തുണയുണ്ട്.

ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഏകാധിപത്യപരമായ രീതിയോട് എതിര്‍പ്പുള്ളവരെയാണ് ലക്യമിടുന്നത്. സ്വാധീനമുള്ള നേതാക്കളെ കണ്ടെത്തി പ്രാദേശിക തലത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പാര്‍ട്ടിയില്‍ ചേരും ടിആര്‍എസില്‍ നിന്നു രാജിവെച്ച വികരറബാദ് എംഎല്‍എ ബി സഞ്ജീവ റാവു, മുതിര്‍ന്ന നേതാക്കളായ കെ യാദവ റെഡ്ഡി, എസ് ജഗദീശ്വര്‍ റെഡ്ഡി എന്നിവരുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നാണെന്നും ഇവര്‍ ഉടന്‍ തന്നെ പാര്‍ട്ടിയില്‍ ചേരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.TRS

പാര്‍ട്ടിയിലെ വിമതസ്വരങ്ങളെല്ലാം ഓരോന്നായി പരിഹരിച്ചു വരികയാണെന്ന് പിസിസി പ്രസിഡന്റ് വ്യക്തമാക്കുന്നു. ബോത്ത മണ്ഡലത്തില്‍ഡ സായം ബാപ്പു റാവുവിനെതിരെ അനില്‍ ജാദവ്, ഖാനാപുരില്‍ രമേശ് റാത്തോഡിനെതിരെ ഹരീഷ് നായിക് എന്നിവരാണ് പ്രധാനമായും വിമതസ്വരം ഉയര്‍ത്തുന്നത്. നിരന്തരം ചര്‍ച്ചകള്‍ ഇരുവരോടുമായി പാര്‍ട്ടി നേതാക്കള്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഉന്നത സ്ഥാനമുള്‍പ്പടെ വാഗാദാനം നല്‍കി ഇവരെ പിന്തിരിപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള ദിവസം ഇന്നലെ അവസാനിച്ചെങ്കിലും പ്രചരണത്തിന് ഇറങ്ങരുത് എന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. 94 സീറ്റുകളില്‍ 119 അംഗനിയമസഭയില്‍ 94 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകളില്‍ ടിഡിപി, സിപിഐ, ടിജെഎസ് എന്നീ കക്ഷികള്‍ക്ക് വീതിച്ചു നല്‍കുകയായിരുന്നു.

നാമനിര്‍ദ്ദേശം പിന്‍വലിക്കാനുള്ള ദിവസം കഴിഞ്ഞതോടെ സംസ്ഥാനത്ത് പ്രചരണങ്ങള്‍ക്ക് ചൂടേറി. സോണിയാഗാന്ധി മെദിചല്‍ മണ്ഡലത്തില്‍ ഇന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധി പങ്കെടുക്കുന്നുണ്ട്. തിരിഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ സോണിയ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. സോണിയക്കൊപ്പം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നു. മഹാറാലി നവംബര്‍ 27 ന് വാറങ്കലില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേശളനത്തിലാണ് യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധി പങ്കെടുക്കും ടിഡിപി, സിപിഐ എന്നീ പാര്‍ട്ടികളോടൊപ്പം ചേര്‍ന്നാണ് കോണ്‍ഗ്രസ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുന്നത്. വരും ദിവസങ്ങളില്‍ സഖ്യത്തിന്റെ പ്രചരണത്തിന് ചന്ദ്രബാബു നായിഡുവും രാഹുല്‍ ഗാന്ധിയും അണിനിരക്കുന്ന മഹാറാലി സംഘടിപ്പിക്കും.

സംസ്ഥാനം രൂപം കൊണ്ടതിന് ശേഷമുള്ള രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിനാണ് തെലങ്കാന സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. കാലാവധി കഴിയാന്‍ എട്ട് മാസങ്ങള്‍ ശേഷിക്കെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചു വിട്ടതോടെയാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചരണങ്ങളുടെ ബലത്തില്‍ ടിആര്‍എസ് ഒരിക്കല്‍ കൂടി സംസ്ഥാന ഭരണം സ്വപ്‌നം കാണുമ്പോള്‍ കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തില്‍ നഷ്ടടമായ ഭരണം ഏതുവിധേനയുംതിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ടിആര്‍എസില്‍ നിന്ന് കൂടുതല്‍ അണികളെ പാര്‍ട്ടിയില്‍ എത്തിക്കുക എന്നതാണ് കോണ്‍ഗ്രസ് പയറ്റുന്ന തന്ത്രം.congress

Top