മൂന്ന് മുഖ്യമന്ത്രിമാരെ കോൺഗ്രസ് പരാജയപ്പെടുത്തും!.ബിജെപി വിട്ടവർ തുറുപ്പുചീട്ട്!.രാഹുൽ നീക്കം കരുതലോടെ.മുഖ്യമന്ത്രിമാർക്കെതിരെ കരുത്തരായ സ്ഥാനാര്‍ത്ഥികൾ

ന്യുഡൽഹി:അടുത്ത് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തന്നെ പരാജയപ്പെടുത്താനുള്ള തന്ത്രം മെനഞ്ഞു രാഹുൽ ഗാന്ധിയും ടീമും .ഈ സംസ്‌ഥാനങ്ങളിലെ ഇലക്ഷൻ കോൺഗ്രസിന്റെ ജീവൻ മരണ പോരാട്ടമാണ് .കേന്ദ്രഭരണം പിടിച്ചെടുക്കുന്നതിനുള്ള സെമി ഫൈനൽ .വളരെ കരുതലോടെയും ബുദ്ധിപൂര്വവുമാണ് 5 സംസ്ഥാനങ്ങളിലും തിരെഞ്ഞെടുപ്പ് തന്ത്രം രാഹുൽ ഗാന്ധി മെനയുന്നത് .എതിരാളികളുടെ മർമം തകർക്കുന്ന നീക്കം .അതിനാൽ തന്നെ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ വ്യത്യസ്തം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ തന്നെ വീഴ്ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം സംസ്ഥാന നേതൃത്വം അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം സാധ്യമായത്.അതേസമയം ഇനിയുള്ള നീക്കങ്ങളും തന്ത്രപൂര്‍വം നടത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിൻറെ ഭാഗമായിട്ടാണ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ക്കെതിരെ ശക്തമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ഇവരുടെ മണ്ഡലങ്ങളില്‍ നടത്തിയിരിക്കുന്ന സര്‍വേകളില്‍ കോണ്‍ഗ്രസിന് ആധിപത്യമുള്ളതായി കണ്ടെത്തിയിരുന്നു. അതാണ് കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്താനുള്ള തീരുമാനത്തിന് പിന്നില്‍.

രാജസ്ഥാനില്‍ വസുന്ധര രാജെയ്‌ക്കെതിരെ മത്സരിക്കുന്നത് മാനവേന്ദ്ര സിംഗാണ്. സംസ്ഥാനത്ത് ജാട്ടുകള്‍ക്കിടയിലും ബ്രാഹ്മണര്‍ക്കിടയിലും ശക്തമായ സാന്നിധ്യമാണ് മാനവേന്ദ്ര സിംഗ്. ഇവിടെ ബിജെപിയും വസുന്ധര രാജയും അദ്ദേഹത്തെ വിലകുറച്ച് കാണുകയാണ്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ മാനവേന്ദ്ര സിംഗിന് അവരുടെ എല്ലാ തന്ത്രങ്ങളും നന്നായി അറിയാം. ജസ്വന്ത് സിംഗിന്റെ പ്രതിച്ഛായയും ജല്‍റപട്ടണില്‍ മാനവേന്ദ്ര സിംഗിനെ സഹായിക്കും.ജല്‍റപട്ടണില്‍ വസുന്ധര രാജയ്‌ക്കെതിരെ വലിയ ജനവികാരം നിലനില്‍ക്കുന്നുണ്ട്. ഇവിടെ ബിജെപിയുടെ നേതൃത്വത്തിലുള്ളവര്‍ തന്നെ ഇവരെ തോല്‍പ്പിക്കുമെന്നാണ് സൂചന. മറ്റൊന്ന് ജസ്വന്ത് സിംഗിനെ ബിജെപി തഴയാന്‍ കാരണം വസുന്ധര രാജയാണെന്നുള്ള കാര്യവും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടെ വമ്പന്‍ ഭൂരിപക്ഷം ജസ്വന്ത് സിംഗ് നേടാനുള്ള സാധ്യതയും ഉണ്ട്.chhattisgarh

മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനെതിരെയും ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത്. അരുണ്‍ യാദവാണ് ബുദ്‌നിയില്‍ ശിവരാജ് സിംഗ് ചൗഹാനെ നേരിടുന്നത്. ഇവിടെ രാജസ്ഥാനിലെ അത്ര ജനവികാരം ഇല്ലെങ്കിലും കോണ്‍ഗ്രസിന് അനുകൂല സാഹചര്യം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ മൊത്തം ജനവികാരം ഇവിടെയും പ്രതിഫലിക്കുമെന്നാണ് മനസ്സിലാവുന്നത്. ചൗഹാനെ വീഴ്ത്തിയാല്‍ അരുണ്‍ യാദവിനെ പാര്‍ട്ടിയിലെ പ്രമുഖനായി ഉയരും. പിന്നോക്ക വിഭാഗ വോട്ടുകളും അദ്ദേഹത്തിന് ലഭിക്കും

വാജ്‌പേയുടെ മരുമകളാണ് രമണ്‍ സിംഗിനെതിരെ മത്സരിക്കുന്നത്. ഇവിടെ സഹതാപ തരംഗം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. രാജ്‌നന്ദ് ഗാവില്‍ ഭരണവിരുദ്ധ വികാരമില്ലെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ഇക്കാര്യം എല്ലാ സര്‍വേകളും സൂചിപ്പിക്കുന്നു. ചെറിയ വോട്ടുകള്‍ക്ക് കരുണ ശുക്ല ജയിച്ചാല്‍ പോലും അദ്ഭുതപ്പെടാനില്ല. അതോടൊപ്പം ബിജെപിയുടെ തന്ത്രങ്ങളെല്ലാം അവര്‍ മനസ്സിലാക്കിയിട്ടുമുണ്ട്. ബിജെപി വിമത സ്ഥാനാര്‍ത്ഥി എന്ന പ്രതിച്ഛായയും അവര്‍ക്ക് നേട്ടമാകും.

ഇതില്‍ രണ്ട് പേര്‍ ബിജെപിയില്‍ നിന്ന് വന്നവരായതിനാല്‍ തോല്‍ക്കുന്നത് കോണ്‍ഗ്രസിന് വലിയ നഷ്ടമല്ല. കാരണം അവര്‍ ബിജെപിയില്‍ നിന്ന് വന്നവര്‍ എന്ന പ്രതിച്ഛായ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്. ഇനി ജയിച്ചാല്‍ അത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വീഴ്ത്തുന്ന പാര്‍ട്ടി സ്വാഭാവികമായി അധികാരത്തിലെത്താന്‍ സാധ്യതയുണ്ട്. ഇവര്‍ ജയിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യത നേടാനും സാധിക്കും. നിലവിലുള്ള അതിന് വലിയ സാധ്യത ഉണ്ട്.

Top