തിരുവനന്തപുരം: മുസ്ലിം പ്രീണനം വീണ്ടും കൊഴുപ്പിച്ച് കോൺഗ്രസ് .മുസ്ലിം ന്യുനപക്ഷ വോട്ട് കാട്ടി സേച്ഛാധിപതിയായി കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുന്ന ഷാഫി പറമ്പിലിനെ ചോദ്യം ചെയ്ത പി സാറിനെ കോൺഗ്രസ് പുറത്തക്കി ! പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പി.സരിനെ പുറത്താക്കി എന്നാണ് കോൺഗ്രസ് പാർട്ടി പറയുന്നത് . പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിനു പിന്നാലെ പാർട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി.
ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കി‘–ജനറൽ സെക്രട്ടറി എം.ലിജു വാർത്താക്കുറിപ്പിൽ അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഷാഫിയുടെ സേച്ഛാധിപത്യത്തെ ചോദ്യം ചെയ്ത പി സരിനെ കോൺഗ്രസ് പുറത്താക്കിയത് മുസ്ലിം പ്രീണനം ഊട്ടി ഉറപ്പിക്കാനെന്ന് ആരോപണം ശക്തമായി .കോൺഗ്രസിൽ മുസ്ലിം പ്രീണനം മാത്രം ! അഞ്ചാം മന്ത്രിയെ കൊടുത്ത് കോൺഗ്രസിനെ നശിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ മുസ്ലിം പ്രീണന നയവുമായി ഷാഫിയെന്ന ഒറ്റയാൻ കോൺഗ്രസിനെ ഇല്ലാതാക്കുന്നു .ഭുരിപക്ഷസമുദായവും ക്രിസ്ത്യൻ ന്യുനപക്ഷങ്ങളും കോൺഗ്രസിനെ വിട്ടകളുമെന്നും ആരോപണം ശക്തമായി. കോൺഗ്രസിൽ സുധാകരനും , സതീശനും മുകളിൽ മുസ്ലിം വോട്ടുബാങ്ക് ഉയർത്തി ഷാഫി വളരുന്നു.
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്നു സരിൻ. ഉപതിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലക്കാരനായ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിനെ രൂക്ഷമായി വിമർശിച്ച് സരിൻ ഇന്നലെ വാർത്താ സമ്മേളനം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്നാണ് ഇന്നലെ സരിൻ പരസ്യമായി ആവശ്യപ്പെട്ടത്. ‘എനിക്കു ശേഷം ഇന്നയാൾ എന്ന രീതിയിൽ സ്ഥാനാർഥിത്വം തീരുമാനിക്കാൻ പാടില്ല. ഒരാളുടെ താൽപര്യത്തിനു മാത്രമായി പാർട്ടി നിന്നുകൊടുക്കരുത്. രാഹുലാണു യോജ്യനെന്നു പാർട്ടി ബോധ്യപ്പെടുത്തിയാൽ പ്രശ്നം തീർന്നു’ –സരിൻ വ്യക്തമാക്കി. രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയ സിപിഎം, സരിൻ പാർട്ടിവിട്ടു വന്നാൽ സ്വീകരിക്കാമെന്ന നിലപാടിലാണ്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന നേതൃത്വം ചർച്ച നടത്തിയശേഷം തീരുമാനം പ്രഖ്യാപിക്കും.
ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്. സി പി എം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.
പി സരിനെ പിന്തുണക്കാൻ തന്നെയായിരുന്നു സിപിഎം തീരുമാനം. സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമെടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കോൺഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രംഗത്തെത്തിയത്.