അരൂര്‍ : അരൂരില്‍ ഷാനിമോള്‍ ഉസ്മാൻ പരാജയപ്പെടുമെന്നുറപ്പായി .ജനകളുടെയോ പ്രവർത്തകരുടെയോ പിന്തുണയില്ലാത്ത സ്ഥാനാർത്ഥിയാണ് ഷാനിമോൾ ഉസ്മാൻ .നേതാക്കളുടെ പിന്തുണനയോടെ ഗ്രൂപ്പ് നോക്കി കെട്ടിയിറക്കിയ വെറും സ്ഥാനാർത്ഥി.വിജയ ഫാക്ടർ നോക്കാതെ എകെ ആന്റണിയുടെ പ്രത്യേക താല്പര്യപ്രകാരം കെട്ടി ഇറക്കിയതാണെന്നും ആരോപണം ഉയരുന്നുണ്ട് .ഷാനിമോൾ ഉസ്മാനെതിരെ മത്സരത്തിന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് രംഗത്ത്. അരൂരില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഗീതാ അശോകന്‍ വ്യക്തമാക്കി.
യുവജനങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത്. യോഗ്യതയുള്ള ധാരാളം പേര്‍ ഉണ്ടായിട്ടും ഷാനിമോള്‍ക്ക് വീണ്ടും അവസരം നല്‍കിയത് ശരിയായില്ലെന്നും ഗീതാ അശോകന്‍ വ്യക്തമാക്കി.ഒരുപക്ഷെ ഈ തുറന്നുപറച്ചില്‍ കൊണ്ട് പതിനഞ്ച് വര്‍ഷത്തെ തന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചേക്കാം. കോണ്‍ഗ്രസിലെ യുവാക്കള്‍ക്ക് വേണ്ടിയണ് താന്‍ രക്തസാക്ഷിയാവുന്നതെന്നതെന്നും ഗീതാ അശോകന്‍ പറഞ്ഞു..ഷാനിമോള്‍ക്ക് വീണ്ടും അവസരം നല്‍കിയത് ശരിയായില്ലെന്ന് ഗീതാ അശോകന്‍ പറഞ്ഞു.
എല്ലാവരുടെയും പിന്തുണയോടെയല്ല ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പ്രത്യേകം നേതൃത്തിന്റെ പിന്തുണയോടു കൂടി മാത്രമാണ് ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും അവര്‍ പറഞ്ഞു.പലതവണ തോല്‍വികള്‍ സംഭവിച്ച വ്യക്തിയെന്ന നിലയില്‍ ജയസാധ്യത നോക്കിയിരുന്നെങ്കില്‍ ഷാനിമോളം സ്ഥാനാര്‍ത്ഥിയാക്കില്ലായിരുന്നുവെന്നും ഗീത പറഞ്ഞു. യുവജനങ്ങളെ ഒഴിവാക്കി ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥാനമാനങ്ങളില്ലെങ്കിലും ഞാന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവും. രാജാവ് നഗ്നനാണെന്ന് വിളിച്ച്് പറയാന്‍ ഒരാളെങ്കിലും വേണമല്ലേ. എല്ലാവര്‍ക്കും പ്രതിഷേധമുണ്ട് പക്ഷെ മറ്റുള്ളവര്‍ക്ക് പലതും നഷ്ടമാവുന്നതില്‍ പ്രയാസമുള്ളതുകൊണ്ടാണ് ആരും ഒന്നും തുറന്ന് പറയാത്തത്.അരൂരില്‍ ആദ്യം പരിഗണിക്കപ്പെട്ട പേരില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരില്ലായിരുന്നു ചിലരുടെ പ്രത്യേക താല്‍പര്യമാണ് ഈ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍.
തനിക്ക് ഒരു ഗ്രൂപ്പിന്റെയും പിന്‍തുണയില്ല ഗ്രൂപ്പുകള്‍ക്കതീതമായാണ് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചത്. എന്റെ തീരുമാനം ഉറച്ചതാണ് അതില്‍ നിന്ന് പിന്‍മാറില്ല വീട്ടില്‍ പലരും വരുന്നുണ്ട് സര്‍ക്കാറിനോട് എനിക്ക് പറയാനുള്ളത് എനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ്.കമ്മിറ്റികളില്‍ പറഞ്ഞാല്‍ അത് കമ്മിറ്റികളില്‍ ഒതുങ്ങുമെന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ പുറത്ത് പറയുന്നത്. നേതാക്കള്‍ക്ക് വേണ്ടിയല്ല യുവാക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ മത്സരരംഗത്തേക്ക് വന്നത്.