കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയെ വേശ്യയെന്ന് വിളിച്ച് ബി.ജെ.പി നേതാവ്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാഷണം, ബി.ജെ.പിയെ നിരാശപ്പെടുത്തിയെന്ന് ട്വീറ്റ് ചെയ്തതിന് പകരമായാണ് പ്രിയങ്കയെ ബി.ജെ.പി ദേശീയ വക്താവ് പ്രേം ശുക്ല വേശ്യയെന്ന് വിളിച്ചത്. അസ്വസ്ഥതയുള്ളത് കോണ്‍ഗ്രസിന്റെ വേശ്യയായ വക്താവിനാണെന്നായിരുന്നു പ്രേം ശുക്ലയുടെ ട്വീറ്റ്. സൗന്ദര്യം വിറ്റ് ജീവിക്കുന്നവൾ എന്നർഥം വരുന്ന രൂപ്ജീവിക എന്ന സംസ്കൃത പ്രയോഗവും ശുക്ല നടത്തി. വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ പ്രയോഗത്തിനെതിരെ ട്വിറ്ററിൽ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയ പ്രിയങ്ക പ്രശ്നത്തിൽ ബി.ജെ.പി പ്രസിഡന്‍റ് അമിത്ഷാ ഇടപെടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ട്വിറ്ററില്‍ സജീവമായ അമിത് ഷാ ഇത് കണ്ടഭാവം നടിച്ചില്ല
തുടർന്ന് തന്നെ വേശ്യ എന്ന് വിളിക്കുക വഴി ബി.ജെ.പിയുടെ ധാർമികതയും സ്ത്രീകളോടുള്ള പാർട്ടിയുടെ സമീപനവുമാണ്വ്യക്തമായിരിക്കുന്നതെന്ന് പറഞ്ഞ് മറ്റൊരു ട്വീറ്റ് കൂടി ചെയ്തു. ‘അസ്വസ്ഥതയുടെ മൂർധന്യാവസ്ഥയിൽ ബി.ജെ.പി വക്താവ് തന്നെ വേശ്യഎന്ന് വിളിച്ചു, സ്ത്രീകളോട് ഒരുപാട് മാന്യത’ എന്ന് എഴുതിയ പ്രിയങ്കയുടെ ട്വീറ്റ് പ്രധാമന്ത്രി നരേന്ദ്രമോഡിക്കും അമിത് ഷാക്കും ടാഗ് ചെയ്തിട്ടുണ്ട്.
ബി.ജെ.പി വക്താവ് നടത്തിയ മോശം പരാമർശം സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനത്തിനുമിടയാക്കിയിട്ടുണ്ട്. വിവാദ ട്വീറ്റിന് ശേഷം ശുക്ല പുതുതായി ട്വീറ്റ് ചെയ്യുകയോ ക്ഷമാപണം നടത്തുകയോ ചെയ്തിട്ടില്ല.