ന്യുഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രിം വിധി വന്നതിന് ശേഷം ഒരു രൂപ ഉയർത്തിക്കാട്ടിയ പ്രശാന്ത് ഭൂഷന്റെ ചിത്രം വൈറലാകുന്നു. കേസിൽ പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷന് ഒരു രൂപയാണ് പിഴ ഒടുക്കിയിരുന്നത്. അഭിഭാഷകനായ രാജീവ് ധവാനൊപ്പമുള്ള ചിത്രവും പ്രശാന്ത് ഭൂഷന്റെതായി പുറത്ത് വന്നിട്ടുണ്ട്.
കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ചിരുന്നു സെപ്റ്റംബർ 15നകം പിഴ നൽകാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവും അഭിഭാഷകവൃത്തിയിൽ മൂന്നു വർഷത്തെ വിലക്കും നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസിനാസ്പദമായ ട്വീറ്റുകളുടെ പേരിൽ മാപ്പു പറയില്ലെന്ന നിലപാടിൽ ഭൂഷൺ ഉറച്ചു നിന്നതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ച് ശിക്ഷ വിധിച്ചത്.പ്രശാന്ത് ഭൂഷൺ നാല് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും വിവരം. പിഴയൊടുക്കുന്നതിനെ സംബന്ധിച്ച് കൂട്ടായി ഒരു തീരുമാനം എടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. പിഴയൊടുക്കുമോ ഇല്ലയോ അതോ വേറെ തീരുമാനമായിരിക്കുമോ എന്ന വിഷയത്തിൽ അദ്ദേഹം കൂടുതൽ പ്രതികരിച്ചില്ല.
കേസില്‍ വിധി പറഞ്ഞത് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. കൂടാതെ 2018 ജനുവരിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ നാല് ജഡ്ജിമാർ പ്രത്യക്ഷരായതും തെറ്റായ നടപടിയെന്ന് സുപ്രിം കോടതി പറഞ്ഞു. ജഡ്ജിമാർ വാർത്താസമ്മേളനം നടത്താൻ പാടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയോട് പ്രശാന്ത് ഭൂഷന് മാപ്പ് നൽകാൻ അഭ്യർത്ഥിച്ചു. അദ്ദേഹം ഈ തെറ്റ് ഇനി ആവർത്തിക്കില്ലെന്നും അറ്റോർണി ജനറൽ പറഞ്ഞിരുന്നു.