തൃപ്തിയെ തിരിച്ചയച്ചു !കോടതി അലക്ഷ്യ ഹർജി വന്നാൽ സർക്കാരും ,പോലീസും കുടുങ്ങും ! ബിന്ദു അമ്മിണി വീണ്ടും ശബരിമലയിലേക്ക്.തടിതപ്പാൻ പ്രതികരണവുമായി പോലീസ് !!

കൊച്ചി: യുവതീ പ്രവേശനത്തിന് തടസം ഇല്ലാത്ത നിയമം ഉള്ളപ്പോൾ ശബരിമല ദർശനത്തിന് എത്തിയ ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായി ഉൾപ്പെട്ട സംഘം പൂനെയിലേക്ക് മടങ്ങി.തൃപ്തി ദേശായി ശബരിമല ദർശനത്തിന് സംരക്ഷം നൽകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് തിരിച്ചുപോയത് . പോലീസ് സംരക്ഷണം നൽകാത്തതിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നാണ് പൂനെയിലേക്ക് മടങ്ങുന്നതിന് മുമ്പായി തൃപ്തി പ്രതികരിച്ചത്. മറ്റ് മാർഗ്ഗങ്ങില്ലാതെ ഇപ്പോൾ മടങ്ങുന്നുവെന്നും വീണ്ടും ദർശനത്തിനെത്തുമെന്നും തൃപ്തി വ്യക്തമാക്കി.കോടതി അലക്ഷ്യ ഹർജി വന്നാൽ പോലീസും സംസ്ഥാന സർക്കാരും കുടുങ്ങാൻ സാധ്യതയുണ്ട് .അതിനുള്ള നിയമ നീക്കവും തെളിവുകളും ഉണ്ടാക്കാനാണ് തൃപ്തി എത്തിയത് എന്നും വിലയിരുത്തുന്നു .

അതേസമയം കേസുകളിൽ കുടുങ്ങുമെന്ന തിരിച്ചറിവിൽ പോലീസ് പുതിയ വെളിപ്പെടുത്തൽ നടത്തിക്കഴിഞ്ഞു . യുവതികൾക്ക് ശബരിമലയിൽ പോകാമെന്നും പക്ഷേ സംരക്ഷണം നൽകില്ലെന്നുമാണ് പോലീസ് നിലപാട്. സംവിധാനങ്ങളുടെ അപര്യാപ്തത കാരണമാണ് വ്യക്തികൾക്ക് സുരക്ഷ ഒരുക്കാൻ സാധിക്കാത്തതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എരുമേലിയിൽ നിന്ന് ശബരിമലയിലേക്ക് നൂറു കണക്കിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അവർ ഇടപെടും. ഓരോരുത്തർക്കായി സംരക്ഷണം നൽകാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ജനുവരി രണ്ടിന് വീണ്ടും ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞവർഷം ജനുവരി രണ്ടിന് പുലർച്ചെയായിരുന്നു ബിന്ദു അമ്മിണിയും കനക ദുർഗയും ദര്ഡ‍ശനം നടത്തിയത്. ഇതിന്റെ വാർഷിക ദിനത്തിൽ തന്നെ വീണ്ടും ശബരിമല ദർശനം നടത്താൻ ഒരുങ്ങുകയണ് ബിന്ദു അമ്മിണി. പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്‌കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ചൊവ്വാഴ്ച എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയടക്കമുള്ളവര്‍ക്കൊപ്പം ബിന്ദു അമ്മിണിയുമുണ്ടായിരുന്നു. കമ്മിഷണറുടെ ഓഫീസിനു പുറത്തുവെച്ച് ബിന്ദു അമ്മിണി മുശളകുപൊടി ആക്രമണത്തിന് ഇരയാകുകയും ചെയ്തിരുന്നു.

ബിന്ദു അമ്മിണിയുടം മുഖത്ത് മുളകുലായനി സ്പ്രേചെയ്ത അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ശ്രീനാഥ് പദ്മനാഭനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നാകും ജനുവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തുക. നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്.


മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ചൊവ്വാഴ്ച ദര്‍ശനത്തിന് വന്നതെന്ന വാദങ്ങള്‍ ബിന്ദു അമ്മിണി തള്ളി. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്നും അവര്‍ വ്യക്തമാക്കി. ബിജെപി നേതാക്കളാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

ശബരിമലയിൽ സന്ദർശനം നടത്താൻ കൊച്ചിയിലെത്തിയ തൃപ്തി ദേശായിയും സംഘവും തിരിച്ച് പോയതിന് ശേഷമാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരിക്കുന്നത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ പ്രതികരണത്തിനില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയത്. അതേസമയം ഹിന്ദു അമ്മിണിയെ കമ്മീഷണർ ഓഫീസിന്റെ മുന്നിൽവെച്ച് ആക്രമിച്ച സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ മുളക് സ്പ്രേ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് ഉപയോഗ ശേഷം എറിഞ്ഞുകളഞ്ഞെന്നാണ് ശ്രീനാഥ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇയാളുടെ കൈവശമുണ്ടായിരുന്നത് മുളക് സ്പ്രേ തനന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ വിധിയിൽ സ്റ്റേ ഇല്ലാതിരുന്നിട്ടും തങ്ങളെ തടഞ്ഞുവെന്നും തൃപ്തി ചൂണ്ടിക്കാണിക്കുന്നു. രാവിലെ കൊച്ചിയിലെത്തിയ തൃപ്തി ഉൾപ്പെട്ട സംഘം പോലീസ് സംരക്ഷണം തേടിയാണ് കൊച്ചിയിൽ കമ്മീഷണറുടെ ഓഫീസിലെത്തിയത്. സംരക്ഷണം നൽകാനാവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നാണ് തൃപ്തി പറയുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷമാണ് ഇതെന്ന നിലപാടാണ് പോലീസിനുള്ളത്.

ചൊവ്വാഴ്ച രാവിലെ എഴ് മണിയോടെയാണ് തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയത്. സംരക്ഷണം നൽകാൻ കഴിയില്ലെന്ന കാര്യം രേഖാ മൂലം എഴുതി നൽകിയാൽ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പോലീസ് ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. ഇക്കാര്യം എഴുതി നൽകാമെന്ന് സംസ്ഥാന അറ്റോർണി ജനറൽ പോലീസിനെ അറിയിക്കുകയും ചെയ്തു. ഏറെ നേരത്തിന് ശേഷം ചൊവ്വാഴ്ച രാത്രിയോടെയാണ് പൂനെയിലേക്ക് മടങ്ങുകയാണെന്ന് തൃപ്തി അറിയിച്ചത്. ഇവർ പകലുണ്ടായിരുന്ന കൊച്ചി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുമ്പിൽ ശബരിമല കർമസമിതി പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു. ആദ്യം മടങ്ങിപ്പോകാമെന്ന് അറിയിച്ചെങ്കിലും പിന്നീട് വൈകിട്ടോടെ ശബരിമല സന്ദർശിച്ച ശേഷമേ മടങ്ങുകയുള്ളൂ എന്ന നിലപാട് തൃപ്തി സ്വീകരിക്കുകയായിരുന്നു. തുടർന്ന് പോലീസുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മടങ്ങിപ്പോകാമെന്ന തീരുമാനത്തിലെത്തുന്നത്.

 

Top