ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യ ഡിസിസിപ്രസിഡന്റ് പാച്ചേനിയുടെ സഹപാഠി അടക്കം 5 പേർ അറസ്റ്റിൽ.കണ്ണൂരിലെ കോൺഗ്രസിന്റെ മാനവും പോയി !!!

കണ്ണൂർ : ചെറുപുഴയിൽ കെ. കരുണാകരൻ മെമ്മോറിയൽ ആശുപത്രി നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ ജോസഫ് മുതുപാറ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ 5 പേർ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ അറസ്റ്റിൽ. ലീഡർ കെ.കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പിരിച്ച പണം തിരിമറി നടത്തി ചെറുപുഴ ഡവലപ്പേഴ്സ് എന്ന കമ്പനിയുണ്ടാക്കി അതിലേക്കു വകമാറ്റിയെന്നാണു കേസ്. സംഭവത്തിൽ കോൺഗ്രസ്‌ നേതാക്കളും, ലീഗ്‌നേതാവും ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത് കെ. പി. സി. സി മുൻ എക്‌സിക്യൂട്ടിവ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റും ട്രസ്റ്റ് ചെയർമാനുമായ കെ കുഞ്ഞികൃഷ്ണൻ നായർ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ റോഷി ജോസ്, മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ പി.എ ആയിരുന്ന മുസ്ളിം ലീഗ്‌ നേതാവ് കാസർകോട്ടെ പി വി അബ്ദുൾ സലീം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയായിരുന്ന ജെ. സെബാസ്റ്റ്യൻ, ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് സി. ഡി. സ്‌കറിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ജനകീയ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ജയിംസ് പന്തമാക്കൽ, വി പി ദാസൻ എന്നിവർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചെറുപുഴ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.ട്രസ്റ്റിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരനായ ജോസഫിന് 1.34 കോടി കുടിശിക നൽകാനുണ്ടായിരുന്നു. തുക നൽകാമെന്ന് പറഞ്ഞ് ജോസഫിനെ സെപ്തംബർ 5ന് യോഗത്തിലേയ്‌ക്ക് വിളിച്ചുവരുത്തിയെങ്കിലും നൽകിയില്ല. അന്നുതന്നെ ജോസഫിനെ കെട്ടിടത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെ. പി. സി. സി ജോസഫിന്റെ കുടുംബത്തിന് അറുപതു ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ഫ്ളാറ്റ് രജിസ്റ്റർ ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രസ്റ്റിന്റെ പേരിൽ ആശുപത്രി വാങ്ങാൻ പിരിച്ചെടുത്ത തുക വകമാറ്റിയെന്നാരോപിച്ച് ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ പയ്യന്നൂർ കോടതിയിൽ വഞ്ചനക്കേസ് നൽകിയിരുന്നു. കോടതി നിർദേശ പ്രകാരം ചെറുപുഴ പൊലീസ് സെപ്റ്റംബർ 3നു കേസ് റജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസമാണു കരാറുകാരൻ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപുഴ ഡവലപ്പേഴ്സ് ഭാരവാഹികളായ എട്ടു പേരാണു ജോസഫിന്റെ മരണത്തിനു പിന്നിലെന്നു സഹോദരനും പരാതി നൽകിയിരുന്നു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ റോഷി ജോസ് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ സഹപാഠി കൂടിയാണ് .

Top