കരാറുകാരന്റെ മരണം: 3 കോൺഗ്രസുകാർ വീണ്ടും അറസ്റ്റിൽ !! ഉമ്മൻ ചാണ്ടിയുടേയും സിദ്ദിക്കിന്റേയും അടുപ്പക്കാരനെ രക്ഷിക്കാൻ കോൺഗ്രസ് അണിയറ നീക്കം !

കണ്ണൂർ:ചെറുപുഴയിലെ കരാറുകാരനായ ചൂരപ്പടവിലെ ജോസഫ്‌ മുതുപാറകുന്നേലിന്റെ (ജോയി–- 55) ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ മൂന്നു പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വിശ്വാസവഞ്ചനക്കേസിൽ കണ്ണൂർ സ്‌പെഷയൽ സബ്‌ജയിലിൽ റിമാൻഡിൽ കഴിയുന്ന ചെറുപുഴ ഡവലപ്പേഴ്‌സ്‌ ഭാരവാഹികളായ കെ കുഞ്ഞികൃഷ്‌ണൻ നായർ (89), റോഷി ജോസ്‌ (48), ടി വി അബ്ദുൾ സലിം (43) എന്നിവരെയാണ്‌ ഈ കേസിലും അറസ്‌റ്റിലായത്‌.

ചെറുപുഴ എസ്‌ഐ മഹേഷ്‌ കെ നായർ ചൊവ്വാഴ്‌ച പകൽ പതിനൊന്നോടെ ജയിലിലെത്തിയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. തിങ്കളാഴ്‌ചയാണ്‌ ഇവരടക്കം നാലുപേർക്കെതിരെ അന്വേഷകസംഘം ഇന്ത്യൻ ശിക്ഷാനിയമം 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്‌.

കുഞ്ഞികൃഷ്‌ണൻ നായരുടെ മകനും മുൻ ചെറുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റുമായ കെ കെ സുരേഷ്‌ കുമാർ (42) ഒളിവിലാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാൾ തലശേരി സെഷൻസ്‌ കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്‌.

ചെറുപുഴ എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഞ്ഞിക്കൃഷ്ണൻ നായർ , റോഷി ജോസ്, ടി വി അബ്ദുൾ സലീം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.  മറ്റൊരു കോണ്‍ഗ്രസ് നേതാവായ കെ കെ സുരേഷ്‍കുമാറിന്റെ അറസ്റ്റ് സംബന്ധിച്ച് ,മുൻകൂർ ജാമ്യാപേക്ഷയുടെ വിധി വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്. ഇവര്‍ ഇപ്പോള്‍ സാമ്പത്തികതിരിമറി നടത്തിയ കേസില്‍ റിമാന്‍റിലാണ്. കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയതിനാണ് ഇവരെ റിമാന്‍റ് ചെയ്തിരിക്കുന്നത്. ട്രസ്റ്റിന് ഇവരുള്‍പ്പടെ  എട്ട് ഡയറക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഡയറക്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് അവരില്‍ രണ്ടുപേര്‍ ഈ നേതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയത്.

 

Top