രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ പങ്കുള്ളതായി ആരോപണമുള്ള ;വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന വിവാദ ആള്‍ദൈവം ചന്ദ്രസ്വാമി (66) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന സ്വാമിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പരാജയപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ചന്ദ്രസ്വാമി ഉള്‍പ്പെട്ടിരിക്കാമെന്നു സി.ബി.ഐ നിലപാടെടുത്തത് ഒരുകാലത്ത് വിവാദമായിരുന്നു.സാഹചര്യത്തെളിവുകളും രേഖകളും ചന്ദ്രസ്വാമിക്ക് വധത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നെന്ന് ഡല്‍ഹി അഡീഷനല്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സി ബിഐ വ്യക്തമാക്കിയത് അന്ന് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായി സ്വാമി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ റാവുവിന്റെ ആത്മീയ ഉപദേഷ്ടാവെന്ന നിലയില്‍ സ്വാമി പ്രവര്‍ത്തിച്ചു. നിരവധി കേസുകളും വിവാദങ്ങളുമായി ബന്ധപ്പെട്ട് ചന്ദ്രസ്വാമിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. 1996ല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. ലണ്ടന്‍ ആസ്ഥാനമായ ഒരു വ്യവസായില്‍ നിന്ന് പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം (ഫെറ) ലംഘനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സ്വാമിക്കെതിരേ കേസെടുത്തിരുന്നു. 1991-96 കാലത്ത് നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ സ്വാമിയുടെ വിശ്വ ധര്‍മായതന്‍ സനാതന്‍ ആശ്രം ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഡല്‍ഹിയില്‍ ചന്ദ്രസ്വാമിക്ക് ഈ ഭൂമി അനുവദിച്ചതെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ഇദ്ദേഹത്തെ വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ചിരുന്നു. കൂട്ടാളി വിക്രം സിങ്ങിനൊപ്പം 1992ല്‍ 30 ലക്ഷം രൂപ വിലവരുന്ന 10,500 ഡോളര്‍ പ്രകാശ്‌ചന്ദ്ര യാദവ് എന്നൊരാളില്‍ നിന്നു റിസര്‍വ് ബാങ്ക് അനുമതി കൂടാതെ വാങ്ങിയെന്ന കേസിലാണ് ചന്ദ്രസ്വാമിയെ ശിക്ഷിച്ചത്.സൗദി ആസ്ഥാനമായ ആയുധ വ്യാപാരി അദ്‌നാന്‍  ഖാഷോഗിയുമായി 11 കോടി ഡോളറിന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ ചന്ദ്രസ്വാമിയുടെ ആശ്രമത്തില്‍ നിന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാജീവ് ഗാന്ധി വധത്തില്‍ സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ സ്വാമിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം തുടരുന്നുണ്ട്.

ഇന്ത്യയില്‍ മാത്രമായിരുന്നില്ല ചന്ദ്രസ്വാമിക്ക് അനുയായികള്‍ ഉണ്ടായിരുന്നത്. ബ്രൂണെ സുല്‍ത്താന്‍, ബഹ്‌റൈന്‍ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഇസ ബിന്‍ അല്‍ ഖലിഫ, നടി എലിസബത്ത് ടെയ്‌ലര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങി അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം തുടങ്ങിയവരാണ് ഈ പട്ടികയിലുള്ളത്.സാമ്പത്തിക തട്ടിപ്പുകളിലൂടെയാണ് ചന്ദ്രസ്വാമി വിവാദതലക്കെട്ടുകളില്‍ ഇടംപിടിച്ചത്. ലണ്ടനിലുള്ള ബിസിനസുകാരനില്‍ നിന്നു പണം തട്ടിയ കേസില്‍ 1996ലാണ് ആദ്യമായി ചന്ദ്രസ്വാമി അറസ്റ്റിലായത്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിനായിരുന്നു അറസ്റ്റ്. ആയുധവ്യാപാരി അഡ്‌നന്‍ ഖസോഗിയുമായുള്ള നിയമം ലംഘിച്ചുള്ള ഇടപാടുകളുടെ രേഖകള്‍ സ്വാമിയുടെ ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍വരെ ചന്ദ്രസ്വാമിക്കു പങ്കുള്ളതായി സംശയിക്കുന്നതായി ജെയിന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതു തെളിയിക്കപ്പെടാഞ്ഞത് സ്വാമിയ്ക്ക് രക്ഷയായി. ചന്ദ്രസ്വാമിയുടെ മരണത്തോടെ കപട ആത്മീയതയുടെ ഒരു കാലഘട്ടത്തിനാണ് തിരശ്ശീല വീണത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജസ്ഥാനിലെ ബെഹ്‌റൂറില്‍ ജനിച്ച നേമി ചന്ദാണ് പിന്നീട് ചന്ദ്രസ്വാമി എന്ന പേരില്‍ അറിയപ്പെട്ടത്. കുട്ടിയായിരിക്കുമ്പോഴേ കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്കു പോയ ചന്ദ്രസ്വാമിയ്ക്ക്് നന്നേ ചെറുപ്പത്തിലേ താന്ത്രിക വിദ്യയില്‍ താല്‍പര്യം ജനിച്ചു. കുട്ടിക്കാലം കഴിയും മുമ്പേ വീടുവിട്ടു ഉപാധ്യാര്‍ അമര്‍ മുനിയുടെയും പണ്ഡിറ്റ് ഗോപിനാഥ് കവിരാജിന്റെയും ശിഷ്യനായി. പിന്നീട് ധ്യാനത്തിനെന്ന പേരില്‍ ബിഹാറിലെ വനാന്തരങ്ങളിലേക്ക് ജീവിതം മാറ്റുകയായിരുന്നു ചന്ദ്രസ്വാമി.വനത്തില്‍ നിന്നു നാലുവര്‍ഷത്തിനു ശേഷം പുറത്തു വന്ന ചന്ദ്രസ്വാമി തനിക്ക് അസാധാരണസിദ്ധികള്‍ ലഭിച്ചു എന്നാണ് അന്ന് അവകാശപ്പെട്ടത്. പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവുവുമായുള്ള അടുപ്പമാണ് ചന്ദ്രസ്വാമിയെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചത്. നരസിംഹറാവുവിന്റെ ആത്മീയ ഉപദേശകന്‍ എന്നുവരെ മാധ്യമങ്ങള്‍ ചന്ദ്രസ്വാമിയെ വിശേഷിപ്പിച്ചു. 1991ല്‍ അപ്രതീക്ഷിതമായി നരസിംഹറാവു രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനു പിന്നാലെ ചന്ദ്രസ്വാമി ഡല്‍ഹിയിലെ ഖുത്തബ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയയില്‍ വിശ്വ ധര്‍മയാതന്‍ സന്‍സ്ഥാന്‍ എന്ന പേരില്‍ ആശ്രമം പണിതു. ഇന്ദിരാഗാന്ധി സൗജന്യമായി നല്‍കിയ സ്ഥലത്തായിരുന്നു ആശ്രമം പണിതതെന്നത് അന്നു വിവാദത്തിന് വഴിവച്ചിരുന്നു.

Top