കലാഭവന്‍ മണി അന്തരിച്ചു,അന്ത്യം ;അന്ത്യം കൊച്ചി അമൃത ആശുപത്രിയില്‍ വെച്ച്,വിട വാങ്ങുന്നത് 45-ാം വയസില്‍.

കൊച്ചി:മലയാളത്തിന്റെ സ്വന്തം കലാഭവന്‍ മണി വിട വാങ്ങി.കൊച്ചി അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.രണ്ട് ദിവസം മുന്‍പാണ് മണിയെ ഗുരുതര അവസ്ഥയില്‍ അമൃതയില്‍ എത്തിക്കുന്നത്.മരണത്തില്‍ ചില അസ്വാഭാവികതയുള്ളതായും പറയപ്പെടുന്നു.45-ാം വയസിലാണ് പ്രിയതാരത്തെ നമുക്ക് നഷ്ടമാകുന്നത്.അക്ഷരം എന്ന സിനിമയിലൂടെയാണ് മണി സിനിമയില്‍ എത്തുന്നത്.നായകനായ സുരേഷ് ഗോപിയെ ഓട്ടോയില്‍ കൊണ്ടുപോകുന്ന ഡ്രൈവറായിട്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം.പിന്നീട് മലയാളത്തിലെ ഒഴിവാക്കാനാകാത്ത നിരവധി ചിത്രങ്ങളില്‍ മണി ഒരു സജ്ജീവ സാനിധ്യമായിരുന്നു.ധകലഭവനിലൂടെ മിമിക്രി രംഗത്താണ് മണി തുടങ്ങുന്നത്.അപ്പോഴും ചാലക്കുടിക്കാരുടെ സ്വന്തം ഓട്ടോ ഡ്രൈവറായിരുന്നു മണി.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു.അപ്പോഴും മലയാളി മണിയെ നെഞ്ചൊട് ചേര്‍ക്കുകയായിരുന്നു.മലയാളത്തെ കൂടാതെ തമിഴിലും തെലുങ്കിലും വില്ലനായും സ്വഭാവ നടനായും ചാലക്കുടിയുടെ സ്വന്തം മണി തിളങ്ങിനിന്നു.
മരണസമയത്ത് ബന്ധുക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു.സംസ്‌കാര പിന്നീട് തീരുമാനിക്കുമെന്നാണ് അറിയുന്നത്.

Top