വിട നല്‍കി മലയാളം,ഒഎന്‍വി ഇനി കവിതകളിലൂടെ ജീവിക്കും.

അദ്ധേഹം തന്നെ പേരിട്ട ആ കണ്ണീര്‍ കവാടം കടന്ന് നിത്യശാന്തതിയില്‍ അലിഞ്ഞ് ചേരാന്‍ ഒഎന്‍വി എത്തി.മലയാളത്തിന്റെ പ്രിയ കവി ശാന്തികവാടത്തിലെ ചിതയിലേക്ക് തന്റെ ഈണങ്ങളും കേട്ട് യാത്രയായി.രാവിലെ 9.45ഓടെ തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം എത്തിച്ചു.അവിടെ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ നേതൃത്വത്തില്‍ 84 ഗായകര്‍ ചേര്‍ന്ന് അദ്ധേഹത്തിന് അവസാനമായി സംഗീതാര്‍ച്ചനയും നല്‍കി.ദേശീയ പതാക പുതപ്പിച്ച ശേഷം പോലീസ് ഗാര്‍ഡ് ഓഫ് ഓണറും ഒഎന്‍വിക്ക് നല്‍കി.മകന്‍ രാജീവാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.

രാവിലെ ഇന്ദീവരത്തിലും ശാന്തികവാടത്തിലും പ്രമുഖരടക്കം ഒ.എന്‍.വിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, പി.ജെ.ജോസഫ്, കെ.പി.മോഹനന്‍, കെ.ബാബു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.ഇ.ഇസ്മയില്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശാന്തികവാടത്തിലെ സംസ്‌കാര ചടങ്ങുകളില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, ഷിബു ബേബി ജോണ്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സ്പീക്കര്‍ എന്‍.ശക്തന്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍,? സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, മേയര്‍ വി.കെ.പ്രശാന്ത് തുടങ്ങീ നിരവധി പേര്‍ പങ്കെടുത്തു.

Top