മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നടുവില്‍ പഞ്ചായത് മുന്‍ പ്രസിഡന്റുമായിരുന്ന ഫിലിപ്പ് പെരുമ്പുഴ നിര്യാതനായി

കണ്ണൂര്‍: മുതിർന്ന കോൺഗ്രസ് നേതാവ് ഫിലിപ്പ് പെരുമ്പുഴ നിര്യാതനായി. നടുവില്‍ പഞ്ചായത് മുന്‍ പ്രസിഡണ്ടുമായിരുന്നു പെരുമ്പുഴ .കെസി ജോസഫിന് കണ്ണൂരിലേക്ക് സീറ്റ് കിട്ടുവാൻ വഴിയൊരുങ്ങിയത് പെരുമ്പുഴക്ക് സീറ്റ് നിഷേധിച്ച ഗ്രുപ്പ് വിഭാഗീയതയുടെ ആയിരുന്നു.കണ്ണൂരിലെ കോൺഗ്രസിലെ അതികായകനായിരുന്നു ഒരുകാലത്ത് പെരുമ്പുഴ .പാർട്ടിയിലെ ഗ്രുപ്പുകളികളിൽ ഒതുക്കപ്പെടുകയായിരുന്നു മലയോര പ്രദേശത്ത് കോൺഗ്രസിനെ കെട്ടിപ്പടുത്ത ഈ നേതാവ് .

സംസ്‌കാരം ചൊവ്വാഴ്ച ഫാത്തിമ മാതാ സെമിതേരി കുടുംബ കല്ലറയില്‍ നടക്കും. ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ 10 മണിയോടുകൂടി കുടിയാന്മല ടൗണി നടുത്തുള്ള പെരുമ്പുഴ സണ്ണിച്ചന്റെ (മത്തായി പെരുമ്പുഴ) ഭവനത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top