ഡി സി സി പുനഃസംഘടനമായി ബന്ധപ്പെട്ട് സുധാകരനും സതീശനും തമ്മില്‍ ഇന്നും ചര്‍ച്ച നടക്കും

 ഭാരവാഹി തര്‍ക്കത്തെതുടര്‍ന്ന് വഴിമുട്ടിക്കിടക്കുന്ന ഡി സി സി പുനഃസംഘടന പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്നും ചര്‍ച്ച നടത്തും.

നേരത്തെയും പല തവണ ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഭാരവാഹി പട്ടിക സംബന്ധിച്ച്‌ അന്തിമധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റന്നാളോടെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം എങ്കിലും നീളാന്‍ സാധ്യത ഉണ്ട്. ഒമ്ബത് ജില്ലകളില്‍ ഇനിയും ധാരണയിലെത്തേണ്ടതുണ്ട്. നാളെ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ നേതാക്കള്‍ക്ക് പങ്കെടുക്കേണ്ടതുണ്ട്. സതീശനുമായുള്ള ചര്‍ച്ചക്ക് ശേഷം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായും സുധാകരന്‍ ചര്‍ച്ച നടത്തും.

വരുന്ന ആഴ്ച തന്നെ ഡി സി സി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. താരതമ്യേന വലിയ ജില്ലകളില്‍ ഡി സി സി ഭാരവാഹികളായി 25 പേരെയും നിര്‍വാഹക സമിതിയിലേക്ക് 26 പേരെയും പരിഗണിക്കും. ചെറിയ ജില്ലകളില്‍ ഡി സി സി ഭാരവാഹികളായി 15 പേരെയും നിര്‍വാഹക സമിതിയിലേക്ക് 16 പേരെയുമാകും പരിഗണിക്കുമെന്നാണ് അറിയുന്നത്.

Top