പഞ്ചാബില്‍ അമരീന്ദര്‍ സിങ്​ മുഖ്യമന്ത്രി സ്​ഥാനാര്‍ഥി –രാഹുല്‍ ഗാന്ധി

ചണ്ഡീഗഡ്:പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയാവുമെന്നു പറ‍ഞ്ഞ രാഹുല്‍, ഡല്‍ഹി മുഖ്യമന്ത്രിയെ പഞ്ചാബിനു വേണ്ടെന്നും മജീതയിലെ യോഗത്തില്‍ പറഞ്ഞു. ബാദല്‍ കുടുംബത്തെയും നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. മാജിതയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിെന്‍റ ദയനീയാവസ്ഥക്ക് കാരണം മുഖ്യമന്ത്രി പ്രകാശ് ബാദല്‍ നേതൃത്വം നല്‍കുന്ന നിലവിലെ സര്‍ക്കാറാണെന്നും രാഹുല്‍ ആരോപിച്ചു.

പഞ്ചാബിനെ ഭരിക്കേണ്ടത് ഇൗ സംസ്ഥാനത്തു നിന്നുള്ളവരാണ്. റിമോര്‍ട്ട് കണ്‍ട്രോള്‍ ഭരണം ആവശ്യമില്ല. ഡല്‍ഹിയിലിരുന്ന് ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബിനെ ഭരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലുള്ള അകാലിദള്‍ പാര്‍ട്ടി പഞ്ചാബിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് ബാദല്‍ സര്‍ക്കാര്‍. പഞ്ചാബികള്‍ക്ക് തൊഴില്‍ വേണമെങ്കില്‍ നിങ്ങള്‍ ബാദലിന് പണം നല്‍കണം. തൊഴിലില്ലായ്മയെ സംബന്ധിച്ച ചോദ്യമുയര്‍ത്തേണ്ടത് ബാദലിനോടാണ്. വ്യവസായങ്ങള്‍ പഞ്ചാബിനെ ഉപേക്ഷിച്ചതിനു പിന്നിലും ഇൗ കുടുംബം മാത്രമാെണന്നും രാഹുല്‍ ആരോപിച്ചു.പഞ്ചാബിലെ 70 ശതമാനം യുവാക്കളും മയക്കുമരുന്നിനടിമയാണെന്നും കോണ്‍ഗ്രസിനു മാത്രമേ പഞ്ചാബില്‍ നിന്ന് ഇൗ വിപത്തിനെ തുടച്ചു നീക്കാനാകൂവെന്നും രാഹുല്‍ പറഞ്ഞു.മോദി അഴിമതിക്കെതിരെ സംസാരിക്കുന്നു. പഞ്ചാബില്‍ അകാലിദള്‍ സ്ഥാനാര്‍ഥിക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങുന്നു. അകാലിദള്‍ അഴിമതി നിറഞ്ഞ പാര്‍ട്ടിയാകുേമ്പാള്‍ മോദിക്കെങ്ങനെ അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സാധിക്കുന്നുവെന്നും രാഹുല്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:

∙ സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കാത്തതിനാല്‍ പഞ്ചാബിലെ കര്‍ഷകര്‍ അസ്വസ്ഥരാണ്. ബാദല്‍ കുടുംബം സഹായിച്ചതു മുഴുവന്‍ സ്വന്തക്കാരെയാണ്. സാധാരണ ജനങ്ങള്‍ക്ക് ഒരു സഹായവും ചെയ്തിട്ടില്ല. ഓരോ കര്‍ഷകനും ബാദല്‍ (മേഘങ്ങള്‍) കാണുമ്പോള്‍ മഴ പെയ്യുമെന്നും മികച്ച വിളവു ലഭിക്കുമെന്നും പ്രതീക്ഷിച്ചു സന്തോഷിക്കുന്നു. എന്നാല്‍ സംസ്ഥാനത്തെ സാഹചര്യം അതല്ല.

∙ അഴിമതിക്കെതിരെ പോരാടുമെന്നാണു മോദിയുടെ അവകാശവാദം. എങ്കില്‍ എങ്ങനെ അകലാദളിനെ അവര്‍ പിന്തുണയ്ക്കും? അകാലിദള്‍ പഞ്ചാബിനെ നശിപ്പിച്ചെന്ന് രാജ്യത്തിനു മുഴുവനും അറിയാം.

∙ 70 ശതമാനത്തോളം യുവാക്കള്‍ ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് നാലു വര്‍ഷം മുന്‍പേ താന്‍ പറഞ്ഞതാണ്. അന്ന് ബാദല്‍ കുടുംബം തന്നെ പരിഹസിച്ചു. ഇന്ന് പഞ്ചാബ് മുഴുവനായി പറയുന്നു താന്‍ പറഞ്ഞത് ശരിയാണെന്ന്. സംസ്ഥാനത്ത് ലഹരിമാഫിയയ്ക്ക് എതിരെ ശക്തമായ നിയമങ്ങള്‍ താന്‍ കൊണ്ടുവരും.

∙ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് തന്റെ ജീവിതം മുഴുവനും പഞ്ചാബിനായി മാറ്റിവച്ചിരിക്കുകയാണ്. അദ്ദേഹമായിരിക്കും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി.

∙ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാം. ഡല്‍ഹിയിലുള്ളവര്‍ പറയും എഎപി സര്‍ക്കാരിനെക്കാള്‍ മികച്ച രീതിയില്‍ ഭരണം നടത്തിയത് കോണ്‍ഗ്രസ് ആണെന്ന്.

∙ അരവിന്ദ് കേജ്‌രിവാള്‍ ഇവിടെ ഒന്നു പറയും ഡല്‍ഹിയില്‍ മറ്റൊന്ന് പറയും. നരേന്ദ്ര മോദി അഴിമതിയെക്കുറിച്ചു പറയും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ഏറ്റവും അഴിമതി നടത്തുന്ന പാര്‍ട്ടി.

∙ പഞ്ചാബ് എന്നു കേള്‍ക്കുമ്പോഴേ ലഹരിമാഫിയ ഞെട്ടിവിറയ്ക്കുന്ന തരത്തിലെ സര്‍ക്കാരിനെയായിരിക്കും ഞങ്ങള്‍ ഇവിടെ രൂപീകരിക്കുക. പഞ്ചാബിനെ ആരൊക്കെ ദ്രോഹിച്ചോ അവരെയെല്ലാം ജയിലിലാക്കും. പഞ്ചാബിനെ പിന്തുണച്ച് പോരാടും.

∙ ഏതു വ്യവസായം എടുത്താലും ബാദല്‍ കുടുംബത്തിന്റെ ഏകാധിപത്യമാണ് കാണുക. യാത്രയുടെ കാര്യം നോക്കിയാലും ബാദല്‍ കുടുംബത്തിന്റെ ബസുകള്‍ മാത്രമേ ഇവിടെ കാണാനാകുന്നുള്ളൂ.

∙ എല്ലാം നിങ്ങളുടേതാണ് എനിക്ക് ഒന്നുമില്ലെന്നാണ് ഗുരു നാനാക് പറഞ്ഞത്. എന്നാല്‍ അകാലിദള്‍ പറയുന്നത് എല്ലാം എന്റേതാണ് എന്നാണ്.

∙ പഞ്ചാബിന്റെ വികസനത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കുക. എല്ലാവര്‍ക്കും ചേര്‍ന്ന് സംസ്ഥാനത്തു വികസനം കൊണ്ടുവരാം.

Top