ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്ലാം കരിമോവ് അന്തരിച്ചു

ഉസ്ബക്കിസ്ഥാന്‍ :ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് (78) അന്തരിച്ചു. സര്‍ക്കാറുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഉസബ്ക്കിസ്ഥാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇതുവരെ കരിമോവിന്റെ മരണം സ്ഥിരീകരിച്ചുള്ള വാര്‍ത്ത പുറത്തുവന്നിട്ടില്ല.

ബ്രെയിന്‍ ഹാമറേജ് സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കരിമോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് ഉസബക്കിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ ദ്രിം ആണ് കരിമോവിന്റെ മരണ വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. 1989 മുതലാണ് കരിമോവ് ഉസബക്കിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top