മണിച്ചേട്ടനെ സ്‌ക്രീനില്‍ കണ്ട് വിതുമ്പി ഹണി റോസ്, വീഡിയോ കാണാം

മലയാള സിനിമയില്‍ നാടന്‍ പാട്ടിനൊപ്പം തനത് അഭിനയ ശൈലി കൊണ്ടും ശ്രദ്ധേയനായ കലാഭവന്‍ മണഇയുടെ ജീവിതം സിനിമയായി തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ കാണാന്‍ തീയറ്ററില്‍ എത്തിയ നടി ഹണി റോസ് സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയത് നിറകണ്ണുകളോടെ. ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ആദ്യമായാണെന്നും ഈ സിനിമ കാണുമ്പോള്‍ എന്തുകൊണ്ടാണ് താന്‍ ഇങ്ങനെ പറയുന്നതെന്ന് മനസിലാകുമെന്നും താരം പറഞ്ഞു. പടം കണ്ടിറങ്ങുന്ന എല്ലാവര്‍ക്കും ഈ അഭിപ്രായമാകും പറയാന്‍ കഴിയുകയെന്നും ഹണി റോസ് പറഞ്ഞു.


 

‘മണിച്ചേട്ടന്‍ എന്ന വ്യക്തിയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ ഈ സിനിമ ഹൃദയത്തില്‍ തൊടും. വിനയന്‍ സാറിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി, അതാണ് എന്റെ മറ്റൊരു സന്തോഷം. ഞാന്‍ അത് ആഗ്രഹിച്ചതാണ്’, സിനിമകണ്ടിറങ്ങിയ ശേഷം ഹണി പറഞ്ഞ വാക്കുകള്‍.

മണിയുടെ കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് തനിക്ക് ടെന്‍ഷനുണ്ടായിരുന്നെന്ന് ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ മണിയായി അഭിനയിച്ച രാജമണി പറഞ്ഞു. എന്നാല്‍ സിനിമകണ്ടിറങ്ങിയവരൊക്കെ ഓടിവന്ന് കെട്ടിപിടിക്കുകയായിരുന്നെന്നും ചിത്രം ഏറ്റെടുത്തതിന് എല്ലാവരോടും നന്ദിയുണ്ടെന്നും രാജാമണി പറഞ്ഞു.

Top