കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഹണി റോസ് 

2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് ഹണി സിനിമയിൽ എത്തുന്നത്. പിന്നീടങ്ങോട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചത്. അധികം വൈകാതെ തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമെല്ലാം ഹണിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.

മോഹൻലാൽ നായകനായ മോൺസ്റ്റർ ആയിരുന്നു ഹണി റോസിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ ഭാമിനി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ഹണി കയ്യടി നേടിയിരുന്നു.’കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അത് തീർച്ചയായും സിനിമയിൽ ഉണ്ട്. അങ്ങനെ ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ നമ്മുക്കൊരു ഡിഗ്നിറ്റിയുണ്ട്. അതിപ്പോൾ സിനിമ ആയാലും സിനിമയ്ക്ക് പുറത്തായാലും നമ്മൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. മറ്റാർക്കും അതിൽ ഒരു അവകാശവുമില്ല.

ആർക്കും അതിൽ കൈ കടത്താനൊന്നും പറ്റില്ല. അല്ലെങ്കിൽ നമ്മളെ ശാരീരികമായി കീഴ്‌പ്പെടുത്തുന്ന ലൈനിലേക്ക് ഒക്കെ കാര്യങ്ങൾ പോകണം. അല്ലെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം നമ്മൾ സേഫാണ്. എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്.

പിന്നെ ഞാൻ ഈ പറയുന്നത് പോലെ, അച്ഛനും അമ്മയും എപ്പോഴുമുണ്ട്.എനിക്ക് വരുന്ന കോളുകൾ എല്ലാം അമ്മയാണ് കൂടുതലും അറ്റൻഡ് ചെയ്യാറുള്ളത്. എന്നിട്ടും കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

മോശം രീതിയിലുള്ള സംസാരങ്ങൾ വന്നിട്ടുണ്ട്. നമ്മൾ ഒന്ന് എസ്ടാബ്ലിഷ്ഡ് ആകുന്നത് വരെ നമ്മുക്കൊരു സ്ട്രഗിളിങ് പിരീഡ് ഉണ്ട്. എല്ലാ രീതിയിലും വരും നമ്മുക്ക് സ്ട്രഗിൾസ്.

നമ്മളെ ബ്രെയിൻ വാഷ് ചെയ്യാനും ഒരുപാട് ആളുകൾ ഉണ്ടാവും. മാനേജർസ് എന്നൊക്കെ പറഞ്ഞ് സിനിമയിൽ പല പല തലങ്ങൾ ഉണ്ടല്ലോ, അവിടെ നിന്നെല്ലാം ഓരോ അനുഭവങ്ങൾ ഉണ്ട്. അങ്ങനെ നഷ്‌ടമായ സിനിമകളെ കുറിച്ചോർത്ത് കുറ്റബോധവും ഇല്ല. നമ്മുടെ മനസാക്ഷിക്ക് വിരുദ്ധമായി ഒരു കാര്യം ചെയ്തിട്ട് അതിൽ നിന്ന് എന്ത് കിട്ടിയാലും കാര്യമില്ല. പലപ്പോഴും മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്.

Top