മൃതദേഹത്തിനുമുന്നില്‍ കൈകൂപ്പി നില്‍ക്കുന്നതിനുപകരം മൊബൈലില്‍ ഫോട്ടോവയെടുത്തു; മണിയുടെ മരണത്തെക്കുറിച്ച് സലിംകുമാര്‍ പറയുന്നു

Salim-Kumar-kamasutra

എന്താണ് മലയാളികള്‍ക്ക് സംഭവിച്ചത്? ഒരാളുടെ മരണവാര്‍ത്ത പോലും ആഘോഷിക്കുന്ന കാലമാണല്ലോ, മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. ഇത്തരത്തില്‍ തന്നെയായിരുന്നു കലാഭവന്‍ മണിയുടെ മൃതദേഹത്തോടും കാണിച്ചതെന്ന് പ്രശസ്ത താരം സലിംകുമാര്‍.

മണിയോട് മലയാളികള്‍ അനാദരവ് കാണിക്കുകയാണുണ്ടായത്. മണിയുടെ മൃതദേഹത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നതിനു പകരം മൊബൈല്‍ ക്യാമറകള്‍ ഉയര്‍ത്തിപ്പിടിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയായിരുന്നു ജനങ്ങളെന്നും സലീംകുമാര്‍ വിമര്‍ശിച്ചു. ഇത്തരം സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളസിനിമയില്‍ അധികവും സവര്‍ണവേഷങ്ങളാണെന്നും ദലിത് വേഷങ്ങള്‍ ആരും കാണുന്നില്ലെന്നും മൂന്നാംനാള്‍ ഞായറാഴ്ച എന്ന ചിത്രം ആരും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല സിനിമകളെ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും അവാര്‍ഡ് ലഭിച്ചുവെന്നതിനാല്‍ നല്ല സിനിമകളെ തള്ളിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു.

എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബഹുസ്വരതയുടെ ഇന്ത്യ എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണ് സലീംകുമാര്‍ ഇക്കാര്യം പറഞ്ഞത്.

Top