ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ ഇഫ്ത്താര്‍ സംഗമവും നമസ്‌ക്കാരവും.മഠം അശുദ്ധമായി.ഗോമൂത്രം കൊണ്ട് ശുദ്ധീകരിക്കാന്‍ ഹിന്ദു ജാഗ്രതാ സമിതി.എതിർപ്പുമായി ഹിന്ദു സംഘടനകള്‍.ചരിത്രം സൃഷ്ടിച്ച്‌ സ്വാമിയും

ഹെറാൾഡ് ന്യുസ് ബ്യുറോ
ഉഡുപ്പി : ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ ഇഫ്ത്താര്‍ സംഗമവും നമസ്‌ക്കാരവും നടത്തിയ സംഭവത്തില്‍ മഠം അശുദ്ധമായെന്ന് ആരോപിച്ച് ഗോമൂത്രം കൊണ്ട് ശുദ്ധീകരിക്കാന്‍ ഹിന്ദു ജാഗ്രതാ സമിതി ഒരുങ്ങുന്നു. പേജവര്‍ മഠാധിപതി സ്വാമി വിശ്വേശ്വര തീര്‍ത്ഥയാണ് ചരിത്രത്തിലാദ്യമായി ശ്രീകൃഷ്ണ മഠത്തിലെ അന്ന ബ്ഹ്മശാലയില്‍ ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. അതോടെ ഒരു വിഭാഗം ഹിന്ദു സംഘടനകള്‍ അദ്ദേഹത്തിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ വിരുന്ന് സംഘടിപ്പിച്ച സ്വാമി അതില്‍ ഉറച്ച് നില്‍ക്കുകയും വിവാദത്തില്‍ പ്രതികരിച്ചു കൊണ്ട് ചില ഹിന്ദുക്കളും ബീഫ് കഴിക്കാറുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതോടെ മഠാധിപതി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമ സേനയും രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷ ഹിന്ദുക്കളും ഈ പ്രശ്‌നത്തില്‍ സ്വാമിയുടെ പക്ഷക്കാരാണ്. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വര തീര്‍ത്ഥ ഒന്നു നിനച്ചാല്‍ അത് നടപ്പാക്കിയേ അടങ്ങൂ. ഇക്കഴിഞ്ഞ റമദാനില്‍ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇഫ്ത്താര്‍ സൗഹാര്‍ദ്ദ സംഗമം നടത്തി സ്വാമി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അന്ന ബ്രഹ്മഹാളില്‍ നൂറിക്കണക്കിന് മുസ്ലീങ്ങള്‍ നോമ്പു തുറ നടത്തുകയും നമസ്‌ക്കാരം നിര്‍വ്വഹിക്കുകയും ചെയ്തു.karnataka-temple-iftar-n സ്വാമിയുടെ ക്ഷണം സ്വീകരിച്ച് എത്തിയ മുസ്ലീങ്ങള്‍ പരസ്പരം ആശംസകള്‍ നേര്‍ന്നും ആലിംഗനം ചെയ്തുമാണ് മടങ്ങിയത്. സ്വാമി ഇഫ്ത്താര്‍ സംഗമം നടത്തുമ്പോള്‍ ശ്രീരാമ സേന, ബജ്രംഗ് ദള്‍, തുടങ്ങിയ സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ അതിലൊന്നും പിറകോട്ടടിക്കാന്‍ സ്വാമി നിന്നില്ല. അദ്ദേഹം ഉദ്ദേശിച്ച ചടങ്ങ് ഭംഗിയായി നിര്‍വ്വഹിക്കപ്പെടുകയും ചെയ്തു. ശ്രീരാമ സേനാ അദ്ധ്യക്ഷന്‍ പ്രമോദ് മുത്താലിക് മറ്റ് ഹൈന്ദവ സംഘടനകളേയും ബി.ജെ.പി.യേയും ഒപ്പം കൂട്ടി എതിര്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ സ്വാമിയുടെ തീരുമാനത്തിനു മുന്നില്‍ എല്ലാ സംഘടനകളും ഒതുങ്ങി. ശ്രീരാമ സേനയുടെ പ്രതിഷേധം മാത്രമാണ് അരങ്ങേറിയത്. iftar-afpUDUPPI TEMPLE
സ്വാമി പറയുന്നത് ഇങ്ങിനെ. ഹിന്ദു മതം ആരേയും അകറ്റി നിര്‍ത്താന്‍ പറയുന്നില്ല. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സ്ഥാപിത താത്പര്യക്കാരാണ്.  ശ്രീരാമ സേനയേയും ഒപ്പം നില്‍ക്കുന്നവരേയും ആരോപിച്ചു കൊണ്ട് സ്വാമി ഉറച്ച നിലപാടെടുത്തു. അനാവശ്യ വിവാദങ്ങളാണ് അവരെടുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു. അതോടെ മറ്റ് ഹൈന്ദവ സംഘടനകള്‍ എതിര്‍പ്പ് അവസാനിപ്പിച്ചു. ക്ഷേത്ര ഹാളില്‍ ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചതില്‍ തെറ്റില്ലെന്നും ഹിന്ദു സമൂഹം സഹവര്‍ത്തിത്വം പുലര്‍ത്തുന്നവരാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയതെന്നും സ്വാമി പറയുകയും ചെയ്തു. ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിന് നിരവധി സംഭാവന നല്‍കിയവരാണ് മുസ്ലീങ്ങളെന്നും അഷ്ടമഠസ്വാമിമാരും ഇതര സമുദായക്കാരുമായി നല്ല ബന്ധം പുലര്‍ത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു.Udupi-Krishna-Temple-Copy
പുതിയ കാലത്തിനനുസരിച്ച് ആചാരങ്ങളിലും മാറ്റം അനിവാര്യമാണെന്ന അഭിപ്രായക്കാരനാണ് വിശ്വേശ്വര തീര്‍ത്ഥ. ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മഠാധിപതികളെ ആളുകള്‍ ചുമന്ന് കൊണ്ടു പോകുന്ന പല്ലക്കില്‍ കയറ്റി പ്രദക്ഷിണം ചെയ്യുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് ഇത്തരം ഒരു ചടങ്ങ് ഇനി ആവശ്യമില്ലെന്നും ഇനി വാഹനത്തില്‍ സഞ്ചരിച്ചാലും ചടങ്ങ് പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം നിലപാടെടുത്തു. വാഹനമോ മോട്ടോറോ ഇല്ലാത്ത കാലഘട്ടത്തില്‍ നടന്ന ചടങ്ങ് അതേ രീതിയില്‍ അനുഷ്ടിക്കുന്നത് ഇക്കാലത്ത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്നും ക്ഷേത്രോത്സവ കാലങ്ങളില്‍ അദ്ദേഹം വാഹനത്തില്‍ കയറിയാണ് പ്രദക്ഷിണം നടത്താറ്.  karnataka-temple-iftar-herald
ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചിലിലയില്‍ കീഴാളര്‍ ശയന പ്രദക്ഷിണം നടത്തുന്ന ഉഡുപ്പി ക്ഷേത്രത്തിലെ ‘ മഡെസ്‌നാന ‘ എന്ന അനുഷ്ടാനത്തിനെതിരേയും വിശ്വശ്വര തീര്‍ത്ഥ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മഡെസ്‌നാനക്ക് ബദലായി ദേവന്റെ നിവേദ്യത്തില്‍ ഉരുളുന്ന ചടങ്ങാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടെ ഒട്ടേറെ വിവാദങ്ങളും തല പൊക്കിയിരുന്നു. എന്നാല്‍ സ്വാമികള്‍ എച്ചിലിലയില്‍ ഉരുളുന്ന നടപടിക്കെതിരെ ശക്തമായി നിലകൊണ്ടു. പൂര്‍ണ്ണ വിജയം കൈവരിച്ചില്ലെങ്കിലും ഈ ക്ഷേത്രത്തില്‍ നിവേദ്യയിലയില്‍ ഉരുളുന്ന രീതിയും ആരംഭിച്ചു കഴിഞ്ഞു.  നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടുള്ള സ്വാമികളുടെ തീരുമാനം പിന്നീട് എല്ലാവരും അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ ശ്രീരാമ സേനയുടെ എതിര്‍പ്പ് തുടരുമ്പോള്‍ തന്നെ സ്വാമികള്‍ക്ക് അനുകൂലമായി എഴുത്തുകാരും ബുദ്ധി ജീവികളും രംഗത്തെത്തിയിട്ടുണ്ട്. പ്രൊ. ബി.കെ. ചന്ദ്രശേഖര്‍, ഡോ. എം.എസ്. ആശാദേവി, ഡോ. മറുല സിദ്ധപ്പ, ഡോ. എസ്.ജി. സിദ്ധ രാമയ്യ, ഡോ. സിദ്ധ ലിംഗ, ഡോ. രാമചന്ദ്ര ഗൗഡ, എന്നീ ബുദ്ധി ജീവികളാണ് പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്.  അതേ സമയം ശ്രീരാമ സേന സമൂഹമധ്യത്തില്‍ ഒറ്റപ്പെട്ടു കൊണ്ടിരിക്കയാണ്.
Top