ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 66,999 കൊവിഡ് കേസുകള്‍. രാജ്യത്തെ എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധന. ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 29,96,637 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 942 മരണം . രാജ്യത്ത് ആകെ മരണം 47,033 ആയി.3,14,520 പേരാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവര്‍. 52,929 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 18,306 പേരും തമിഴ്‌നാട്ടില്‍ 5,278 പേരും ഇതുവരെ മരണപ്പെട്ടു.
അതേസമയം കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. വൈറസ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 3 കോടിയിലധികം എന്‍-95 മാസ്‌കുകള്‍. 1.28 കോടിയോളം പിപിഇ കിറ്റുകളും വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി സൗജന്യ വിതരണം ചെയ്തിട്ടുണ്ട്. 10.33 കോടി ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ മരുന്നുകളും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ച വെന്റിലേറ്ററുകളും കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഡിആര്‍ഡിഒയുടെയും ശ്രമഫലമായാണ് പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞത്. രാജ്യത്തിന് മറക്കാനാവാത്ത നേട്ടമാണിതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോള രാജ്യങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് തദ്ദേശീയമായി മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി, മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി എന്നിവ പ്രകാരമാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.