സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; അഞ്ച് പേര്‍ക്ക് രോഗമുക്തി..

തിരുവനന്തപുരം :കൊറോണ രോഗികൾ കേരളത്തിൽ കൂട്ടുകയാണ് .സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി . അഞ്ച് പേര്‍ക്കാണ് രോഗമുക്തി. 161 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. പാലക്കാട്-7, പത്തനംതിട്ട-2, തൃശൂര്‍-2, തിരുവനന്തപുരം-2, മലപ്പുറം-4, കണ്ണൂര്‍-3, ആലപ്പുഴ, കോഴിക്കോട്, കാസര്‍ഗോഡ, എറണാകുളം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ളതിൽ വച്ചേറ്റവും ഉയർന്ന ഒറ്റദിവസ കണക്കാണ് രാജ്യത്ത് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5611 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,06,750 ആയി. 3303 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top