വാടക നല്‍കിയില്ല; കുടുംബത്തെ ഇറക്കിവിടാന്‍ ശ്രമിച്ച സ്ഥലമുടമ അറസ്റ്റില്‍…

ഇടുക്കി:ഈ കൊറോണ കാലത്തും ഇത്തരം ഹൃദയ സൂന്യർ ഉണ്ടോ ? തൊടുപുഴയില്‍ വാടക നല്‍കാത്തതിന്റെ പേരില്‍ കുടുംബത്തെ ഇറക്കിവിടാന്‍ ശ്രമിച്ച സ്ഥലമുടമയെ അറസ്റ്റുചെയ്തു. ഇലഞ്ഞിക്കല്‍ തോമസിനെയാണ് പോലിസ് അറസ്റ്റുചെയ്തത്. കൂലിപ്പണിക്കാരനായ വള്ളിക്കുന്നേല്‍ മാത്യുവിനെയാണ് ഇയാള്‍ ഇറക്കിവിടാന്‍ ശ്രമിച്ചത്. വാടകവീട്ടിലേക്കുള്ള വഴിയടക്കുകയും വെള്ളവും വൈദ്യുതിയും മുടക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കിടയിലേക്ക് തോമസ് പട്ടിയെ അഴിച്ചുവിട്ടു. തുടര്‍ന്ന് പോലിസെത്തി തോമസിനെ അറസ്റ്റുചെയ്യുകയായിരുന്നു എന്ന് ഒരു ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്തു

ലോക്ക് ഡൗണ്‍ പ്രതിസന്ധി കാരണമാണ് കൂലിപ്പണിക്കാരനായ മാത്യുവിന് വാടകനല്‍കാന്‍ കഴിയാതെ പോയത്. ചെറിയ കൂരയിലാണ് മാത്യുവും കുടുംബവും താമസിക്കുന്നത്. മൂന്ന് ബള്‍ബ് മാത്രമാണ് വീട്ടിലുള്ളത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവര്‍ ജീവിക്കുന്നത്. ഹൃദ്രോഗിയാണ് മാത്യുവിന്റെ ഭാര്യ. അഞ്ചുവയസ്സുള്ള മകനുണ്ട് ഇവര്‍ക്ക്. 1,500 രൂപയാണ് ഇവരില്‍നിന്ന് ഉടമ വാടകയായി ഈടാക്കുന്നത്.

15ന് രാവിലെ വാടക തരണമെന്ന് ഉടമ പറഞ്ഞു. ഒഴിയാന്‍ പറ്റില്ലെന്നറിയിച്ചപ്പോഴാണ് വൈദ്യുതിയും വെള്ളവും കട്ടുചെയ്തതും വഴിയടച്ചതുമെന്ന് മാത്യു പറയുന്നു. കഴിഞ്ഞ നാലുമാസവും വാടക നല്‍കിയിരുന്നുവെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് മാത്യു താമസിക്കുന്ന കുടുംബത്തിനുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ സ്ഥലം കണ്ടെത്തി വീടുവച്ച്‌ നല്‍കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍.

Top