കൊറോണ വൈറസ്: ചൈനയുടെ ജൈവായുധം…!! സംശയമുയർത്തി ഇസ്രായേൽ സൈനിക ഇൻ്റലിജൻസ്; ലോകം ആശങ്കയിൽ

ലോകത്തെ ആകെ ആശങ്കയിലാഴത്തിയിരിക്കുകയാണ് ചൈനയിൽ നിന്നും പടരുന്ന കൊറോണ വൈറസ്. ചൈനീസ് നഗരമായ വുഹാനിൽ നിന്നാണ് വൈറസ് പടർന്ന് പിടിച്ചത്. ഇപ്പോഴും നിഗൂഢമായ കൊറോണ വൈറസ് ചൈനയുടെ തന്നെ ജൈവായുധമായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.  ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫിസറുമായ ഡാനി ഷോഹത്ത് ഇത്തരത്തിൽ സംശയം പ്രകടിപ്പിച്ചത് ലോകത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

വുഹാനിലെ ലാബുകൾ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നു വാഷിങ്ടൻ ടൈംസ് റിപ്പോർട്ടിൽ ഡാനി ഷോഹം അവകാശപ്പെട്ടു. എന്നാൽ, ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നുമില്ല. വൈറസ് ലാബിൽ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധത്തിൽ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകർക്കാൻ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്നു ചൈനയിലും പ്രചാരണമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരച്ചവരുടെ എണ്ണം 80ൽ നിന്നും  106 ആയി ഉയർന്നിരുന്നു. ഇതിലൊരാൾ ബെയ്ജിങ്ങിലാണു മരിച്ചത്. അതും ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 2,835 നിന്നും 4,515 ആയി വർദ്ധിച്ചിട്ടുണ്ട്.

Top