ജിഡിപി കുതിച്ചു കയറി: മോദി സര്‍ക്കാര്‍ വെല്ലുവിളികളെ മറികടന്നു; രാജ്യം ചൈനയെ മറികടന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജിഡിപി) മൂന്നാം പാദമായ ഒക്ടോബര്‍ ഡിസംബറില്‍ 7.2 ശതമാനത്തിലേക്കു കുതിച്ചു. നോട്ട് നിരോധനം, ജിഎസ്ടി എന്നിവ മൂലം ആടിയുലഞ്ഞ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നുവെന്ന് സൂചന. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വളര്‍ച്ചയാണു രാജ്യം കൈവരിച്ചത്. ഇതോടെ ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്ഘടന എന്ന നേട്ടം ചൈനയില്‍ നിന്നു ഇന്ത്യ തിരിച്ചുപിടിച്ചു.

മൂന്നു വര്‍ഷത്തെ ഏറ്റവും കുറവ് വളര്‍ച്ചയായ 5.7 ശതമാനം ഏപ്രില്‍ ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ കോട്ടം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ നേട്ടം. ജിഎസ്ടി, നോട്ടുനിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു രാജ്യം മോചിതമായെന്ന സൂചനയാണു ജിഡിപി വളര്‍ച്ച കാണിക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ 6.9 ശതമാനം വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണ് ഇന്ത്യ 7.2 ശതമാനത്തിലേക്കു കുതിച്ചുചാടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായിരുന്ന വളര്‍ച്ച 6.5 ശതമാനമായി ചുരുങ്ങുമെന്നാണു കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന്റെയും കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ചരക്ക്, സേവന നികുതിയുടെയും (ജിഎസ്ടി) സ്വാധീനമാണ് വളര്‍ച്ചാനിരക്കു കുറയാന്‍ കാരണമാകുകയെന്നുമാണു ചൂണ്ടിക്കാട്ടിയിരുന്നത്.

Top