തലയോട്ടികളും അസ്ഥികൂടങ്ങളും ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ചു

മനുഷ്യരുടെ തലയോട്ടികളും അസ്ഥികൂടങ്ങളും ചൈനയിലേക്ക് കടത്തിയ ആള്‍ ബിഹാറില്‍ അറസ്റ്റില്‍. അസ്ഥികൂടങ്ങളുമായി ബാലിയസീല്‍ദ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രചെയ്തിരുന്ന സഞ്ജയ് പ്രസാദിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് അമ്പതോളം അസ്ഥികൂടങ്ങളും തലയോട്ടികളും പോലീസ് പിടിച്ചെടുത്തു. ബിഹാറിലെ സരണ്‍ ജില്ലയില്‍ ചപ്ര റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് സഞ്ജയ് പ്രസാദ് പോലീസിന്റെ പിടിയിലായത്. അസ്ഥികൂടങ്ങള്‍ ഉത്തര്‍പ്രദേശിലെ ബാലിയയില്‍നിന്നാണ് കൊണ്ടുവരുന്നതെന്നും ഭൂട്ടാന്‍ വഴി ചൈനയിലേക്ക് കടത്തുകയാണ് ലക്ഷ്യമെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

സഞ്ജയില്‍നിന്ന് നേപ്പാള്‍, ഭൂട്ടാന്‍ കറന്‍സികളും ഒട്ടേറെ എടിഎം കാര്‍ഡുകളും സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിലുള്ള രണ്ട് വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകളും പോലീസിന് ലഭിച്ചു. അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും, കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുമെന്നും പോലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് അസ്ഥികൂടങ്ങള്‍ കടത്തിയതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അസ്ഥികൂട കള്ളക്കടത്തുമായി ബന്ധപ്പെട്ട് നേപ്പാള്‍, ഭൂട്ടാന്‍ എന്നീരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.

നേരത്തെ 2009ലും 2004ലും ബിഹാറില്‍ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2009ല്‍ ബസ് യാത്രക്കാരനില്‍നിന്ന് 67 അസ്ഥികൂടങ്ങളും 2004ല്‍ ഗയയില്‍നിന്ന് ആയിരത്തോളം അസ്ഥികൂടങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്.

Top