പാരീസും സിങ്കപ്പൂരും അല്ല, ലോകത്തിലെ ഏറ്റവും ചിലവേറി ഇടം ഈ ഇസ്രായേൽ നഗരമാണ്

ലണ്ടൻ: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം എന്ന് കേൾക്കുമ്പോൾ പാരീസും സിം​ഗപ്പൂരുമൊക്കെയാണ് ഓർത്തെടുത്തിരുന്നതെങ്കിൽ ഇനി പട്ടികയിൽ ഒന്നാമൻ ഈ ഇസ്രായേൽ നഗരമാണ്. എക്കണോമിക് ഇന്റലിജൻസ് യൂണിറ്റിന്റെ സർവ്വെയിൽ അഞ്ച് സ്ഥാനം മറികടന്ന് ടെൽ അവീവ് ഒന്നാമതെത്തിയത്. തൊട്ടുപിന്നിലായി പാരീസും സിം​ഗപ്പൂരും സ്ഥാനം പിടിച്ചു. സുരിച്ചും ഹോങ്കോങ്ങുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ന്യൂയോർക്കാണ് ആറാം സ്ഥാനത്ത്. ജെനീവയ്ക്ക് ഏഴാം സ്ഥാനമാണ്.

173 നഗരങ്ങളിലെ ജീവിത ചെലവുകൾ അമേരിക്കൻ ഡോളറിൽ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇസ്രായേൽ കറൻസിയായ ഷെകെലിന്റെ മൂല്യം വർദ്ധിച്ചതാണ് ടെൽ അവീവ് ഒന്നാമതെത്താനുള്ള കാരണങ്ങളിലൊന്ന്. നഗരത്തിലെ യാത്രചെലവും സാധനങ്ങളുടെ വിലയിൽ കുത്തനെയുണ്ടായ വർദ്ധനയും ഇതിന് കാരണമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വർഷം പുറത്തിറക്കിയ പട്ടികയിൽ പാരീസ്, സുറിച്ച്, ഹോങ്കോങ്ങ് എന്നീ നഗരങ്ങൾ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തിരുന്നു. ഇക്കൊല്ലം കോപ്പെൻഹാഗൻ എട്ടാമതും ലോസ് ആഞ്ചലസ് ഒൻപതാം സ്ഥാനത്തും ഒസാക്ക പത്താമതുമാണ്. ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ നഗരമായി ഡമാസ്കസ് തിരഞ്ഞെടുക്കപ്പെട്ടു.

കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ചരക്കു വിതരണത്തെ തടസ്സപ്പെടുത്തിയെന്നും ഇത് ക്ഷാമത്തിനും ഉയർന്ന വിലയ്ക്കും ഇടയാക്കിയെന്നും എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് മേധാവി ഉപാസന ദത്ത് പറഞ്ഞു. പെട്രോൾ വിലയിലെ വർദ്ധനവും ഈ വർഷത്തെ സൂചികയിൽ വ്യക്തമായി കാണാമെന്നും അവർ ചൂണ്ടിക്കാട്ടി.

Top