ഗാസ : ഹമാസ് ഉൾപ്പെടെയുളള തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ അതികഠിനമായി തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതാണ് ഇസ്രായേൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. 24 മണിക്കൂറിനുളളിൽ ഹമാസിന്റെ ഭൂഗർഭ ഒളിസങ്കേതങ്ങൾ വരെ ആക്രമിച്ചു. ഭൂമിക്കടിയിൽ ഒളിച്ചാൽ രക്ഷപെടാമെന്നാണ് ഹമാസ് തീവ്രവാദികൾ കരുതിയതെന്നും എന്നാൽ ഒരിടത്തും ഒളിക്കാനാകില്ലെന്നും നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.അതേസമയം ഗാസ സിറ്റിക്കു പുറത്ത് ഇസ്രയേലിന്റെ വടക്കു കിഴക്കൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലെ പലസ്തീൻ കുടുംബങ്ങൾ പലായനം തുടങ്ങി.
ഇസ്രായേലിനെ പിന്തുണച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ജർമ്മൻ ചാൻസലർ, ഓസ്ട്രിയ ചാൻസലർ തുടങ്ങിയവർക്ക് നെതന്യാഹു നന്ദി പറഞ്ഞു. ഇസ്രായേലിന്റെ സ്വാഭാവികമായ സ്വയം പ്രതിരോധത്തിനുളള അവകാശത്തെയാണ് ഇവർ ശരിവെച്ചതെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി.
ഒരേ സമയം സാധാരണക്കാരെ ആക്രമിക്കുകയും അവരെ മനുഷ്യമറയാക്കുകയും ചെയ്യുന്നവരാണ് ഹമാസ് തീവ്രവാദികളെന്ന് നെതന്യാഹു ആരോപിച്ചു. അത് ഒരിക്കലും അവരെ സഹായിക്കുകയില്ല. ഇസ്രായേൽ ആക്രമണം തുടരുക തന്നെ ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഹമാസിനെതിരായ പ്രത്യാക്രമണങ്ങൾ വിലയിരുത്താൻ നെതന്യാഹു നേരിട്ട് വ്യോമസേനയുടെ ഓപ്പറേഷൻസ് സെന്ററിലെത്തിയിരുന്നു. ഗാസ മുനമ്പിലെ ഹമാസിന്റെ തീവ്രവാദ ടണലുകൾ ഉൾപ്പെടെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന നടത്തുന്ന ആക്രമണം നെതന്യാഹു വീക്ഷിച്ചു. പ്രതിരോധ മന്ത്രി ഗാന്റ്‌സ്, ഇസ്രായേൽ പ്രതിരോധ സേനാ തലവൻ ലഫ്. ജനറൽ കൊഹാവി തുടങ്ങിയവരും നെതന്യാഹുവിന് ഒപ്പം ഉണ്ടായിരുന്നു.
രാത്രിയിലെ വ്യോമാക്രമണങ്ങൾക്കു പിന്നാലെ ഇസ്രയേൽ സേന പീരങ്കീയാക്രമണവും ശക്തിമാക്കിയതോടെയാണിത്. ഇന്നലെ പുലരും മുൻപേ 45 മിനിറ്റ് നീണ്ട പീരങ്കിയാക്രമണത്തിൽ 3 മക്കളും അമ്മയും അടക്കം 13 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ പൂർണയുദ്ധത്തിലേക്കു നീങ്ങുകയാണെന്ന ഭീതി പരന്നിട്ടുണ്ട്. ഗാസ മുനമ്പിന്റെ നിയന്ത്രണമുള്ള ഹമാസിനെതിരെ ഇസ്രയേൽ കരയാക്രമണം തുടങ്ങിയേക്കുമെന്നാണു സൂചന. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ 31 കുട്ടികളും 19 സ്ത്രീകളുമടക്കം 119 പേർ കൊല്ലപ്പെട്ടതായി ഗാസ അധികൃതർ അറിയിച്ചു. 830 പേർക്കു പരുക്കേറ്റു. റോക്കറ്റാക്രമങ്ങളിൽ ഇസ്രയേലിൽ ഒരു കുട്ടി അടക്കം 8 പേരാണു കൊല്ലപ്പെട്ടത്. അതിർത്തിയിൽ ഇസ്രയേൽ 9,000 സൈനികരെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
മാസ് ഇതിനകം ഇസ്രയേലിലേക്ക് 1,800 റോക്കറ്റുകൾ അയച്ചു. ഇസ്രയേൽ സൈന്യം ഗാസയിൽ 600 വ്യോമാക്രമണങ്ങൾ നടത്തി. 3 വൻ പാർപ്പിടസമുച്ചയങ്ങൾ നിലം പൊത്തി. ഇതിനിടെ, ഇസ്രയേലിൽ പല പട്ടണങ്ങളിലും വർഗീയകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ലോഡ് പട്ടണത്തിൽ സ്ഥിതി നിയന്ത്രിക്കാൻ സൈന്യമിറങ്ങി. ഇതേസമയം, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും നേതൃത്വത്തിൽ വെടിനിർത്തലിനുള്ള ശ്രമം ഊർജിതമാക്കി. ഈജിപ്തിന്റെ മധ്യസ്ഥ സംഘം ഇസ്രയേലിലെത്തിയിട്ടുണ്ട്.യാണ് ഇസ്രയേലിന്റെ കണക്ക്. ഇസ്രയേലിൽ 7 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ആറുവയസ്സുകാരനും ഒരു സൈനികനും ഉൾപ്പെടുന്നു.സംഘർഷം കനത്തതോടെ പലസ്തീനിലെ ഗാസയിൽനിന്ന് സുരക്ഷിത സ്ഥാനം തേടി പോകുന്നവർ. ഇസ്രയേൽ വ്യാമാക്രമണത്തെത്തുടർന്ന് കഴുത വലിക്കുന്ന വണ്ടികളിലും നടന്നുമായി നൂറു കണക്കിന് ആളുകളാണു ഗാസയിൽ വീടുവിട്ടു പോകുന്നത്.