കിടപ്പറയുടെ വാതില്‍ മറ്റുള്ളവര്‍ക്കായി തുറന്നിട്ട് ദമ്പതികള്‍; സെക്‌സ് ക്ലബ്ബ് എന്ന ആശയത്തിലൂടെ അഞ്ച് വര്‍ഷം; പരസ്പര സ്‌നേഹം വര്‍ദ്ധിച്ചെന്ന് സാക്ഷ്യം

ദമ്പതികളുടെ ലൈംഗീക ജീവിതം എന്നത് തീര്‍ത്തും സ്വകാര്യമായ ഒന്നാണെന്നാണ് പൊതുവേ കരുതുന്നത്. എന്നാല്‍ തങ്ങളുടെ ലൈംഗീകതയും കിടപ്പറയും മറ്റുള്ളവര്‍ക്കായി തുറന്നിട്ടിരിക്കുകയാണ് ഈ ദമ്പതികള്‍. ഇതൊരു അനായായസ ജീവിത ശൈലിയാണെന്നും പരസ്പരമുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കുമെന്നും ഇവര്‍ പറയുന്നു.

31കാരനായ ലോറന്‍സും 25കാരിയായ ജെസുമാണ് മറ്റ് ദമ്പതികളുമായി സെക്സിലേര്‍പ്പെടുന്നത്. 5 വര്‍ഷം മുമ്പാണ് ഇവര്‍ ഇത് ഒരു ബിസിനസാക്കുകയും സെക്സ് ക്ലബ് എന്ന ആശയത്തില്‍ മുന്നോട്ട് പോകുകയും ചെയ്തത്. സ്വന്തമായി ക്ലബ് തുടങ്ങിയതിന് ശേഷം സെക്സില്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടേക്ക് എത്തുകയും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ദമ്പതികളെ കൂടാതെ അവിവാഹിതരായ സ്ത്രീകള്‍ക്കും ക്ലബില്‍ പ്രവേശനം അനുവദിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റുള്ളവരുമായുള്ള ഈ ബന്ധത്തിലൂടെ തങ്ങളുടെ അഞ്ച് വര്‍ഷത്തെ ബന്ധം കൂടുതല്‍ ദൃഢമാകുകയാണ് ചെയ്തതെന്ന് ദമ്പതികള്‍ വ്യക്തമാക്കുന്നു. പരസ്പര വിശ്വാസവും ആശയവിനിമയവും ഒരുപാട് മെച്ചപ്പെട്ടതായും ദമ്പതികള്‍ പറയുന്നു. സത്യസന്ധമായ പങ്കുവെയ്ക്കല്‍ ബന്ധത്തിന്റെ ആഴം മനസിലാക്കി തരാന്‍ സഹായിക്കും. ഇതിനാല്‍ പങ്കാളിയുമായി നമുക്ക് യാതൊന്നും മറച്ചുവെയ്ക്കേണ്ടി വരുന്നുമില്ല. ലോറന്‍സും ജെസും പറയുന്നു.

ഞങ്ങളുടേത് എല്ലാവരും മനസിലാക്കിയ ബന്ധമായിരുന്നില്ല. പക്ഷേ ഞങ്ങള്‍ സെക്സ് ശരിക്കും ആസ്വദിച്ചു. മറ്റുള്ളവരുടെ കൂടെ ആകുമ്പോഴാണ് അത് ശരിക്കും ആസ്വാദകരമാകുന്നത്. ശരിക്കും ഒരു കളി പോലെയാണ് സെക്സ്. ജെസ് വ്യക്തമാക്കുന്നു.

തന്റെ ഇത്തരത്തിലുള്ള ജീവിതം മാതാപിതാക്കള്‍ സ്വീകരിക്കുമോ എന്ന ഭയം ജെസിന് ഉണ്ടായിരുന്നു. തങ്ങളുടെ താല്‍പ്പര്യം ഇതാണെന്നും ഇതിന് വേണ്ടി ഒരു ക്ലബ് തുടങ്ങിയെന്നും ജെസ് മാതാപിതാക്കളെ ബോധ്യപ്പെടുത്തി. അവരുടെ ഒരേ ഒരു മകളെന്ന നിലയില്‍ ആദ്യം വിലക്കിയെങ്കിലും മകളുടെ ആഗ്രഹത്തിന് പിന്തുണയായി അവരും ഒപ്പം നിന്നുവെന്നും ജെസ് പറയുന്നു.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഇവരുടെ ക്ലബ് തുറക്കുക. ദമ്പതികള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും മാത്രമാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് ക്ലബിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ നിയമങ്ങളും പാലിച്ചാണ് ഈ ദമ്പതികള്‍ ക്ലബ് തുടങ്ങിയത്. ചിതീകരണം, വേശ്യാവൃത്തി, ലഹരിമരുന്ന് ഉപയോഗം എന്നിവ പൂര്‍ണമായും നിരോധിച്ചതാണ് ലോറന്‍സ്-ജെസി ദമ്പതികളുടെ ക്ലബ്.

ഏറ്റവും പ്രധാന നിയമം സമ്മതമാണെന്ന് ലോറന്‍സ് പറയുന്നു. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരെ തൊടാന്‍ പോലും അനുവദിക്കില്ല. ഇത് അത്തരക്കാര്‍ക്ക് വേണ്ടിയുള്ളതല്ലെന്ന് ലോറന്‍സ് വ്യക്തമാക്കുന്നു.

100 മുതല്‍ 200 ഡോളര്‍ വരെയാണ് ക്ലബിലെ ഒരു രാത്രിക്ക് ദമ്പതികള്‍ നല്‍കേണ്ടത്. ക്ലബില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് പക്ഷേ ഈ തുക പോലും വേണ്ട. അവിവാഹിതരായ സ്ത്രീകള്‍ക്ക് 20 മുതല്‍ 50 ഡോളര്‍ വരെയാണ് തുക. പ്രവേശനം ലഭിക്കുന്നവര്‍ക്ക് കോണ്ടം, ലൂബ്രിക്കന്റ്സ്, ടവലുകള്‍, ലോക്കര്‍ തുടങ്ങിയവ സൗജന്യമായി ലഭിക്കും.

Top