രാഷ്ട്രപിതാവിനെതിരെയും ക്രൂരമായ പ്രസ്താവനകള്‍ ; ഷര്‍ജീല്‍ ഇമാമിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി കോടതി

ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള ഉത്തരവില്‍ കോടതി നടത്തിയത് ഗുരുതര പരാമര്‍ശങ്ങള്‍. ഷര്‍ജീലിന്റെ പ്രസംഗങ്ങള്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതും അവര്‍ അസ്തിത്വ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കാണിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് ഡൽഹി കോടതി നിരീക്ഷിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും ദല്‍ഹിയിലെ ജാമിയയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് പറഞ്ഞ് ഷര്‍ജീല്‍ ഇമാമിനെതിരെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്താണ് കുറ്റം ചുമത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജുഡീഷ്യല്‍ വിധിന്യായങ്ങള്‍ നിശ്ചയിച്ചിട്ടുള്ള അതിരുകള്‍ ലംഘിക്കുന്നിടത്ത് നിയമം കടന്നുവരുമെന്നും കോടതി പറഞ്ഞു. ഭരണഘടനയാലും ഭരണഘടന ഉണ്ടാക്കിയവരാലും അത് സംരക്ഷിക്കേണ്ടവരാലും ഒരു സമുദായമെന്ന നിലയില്‍ മുസ്ലിങ്ങള്‍ ഒറ്റപ്പെട്ടുവെന്ന് അവരെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞു.

രാഷ്ട്രപിതാവിനെതിരെ പോലും ഷര്‍ജീല്‍ ഇമാം ക്രൂരമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപണമുണ്ട്. ഷര്‍ജീലിന്റെ പ്രസംഗങ്ങളില്‍ അക്രമത്തിന് പ്രേരണ സൃഷ്ടിക്കുന്ന പ്രവണത ഉണ്ടെന്നും അവ ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതായും കാണുന്നു. പ്രഥമദൃഷ്ട്യാ, മതഗ്രൂപ്പുകളെ വികാരപരമായ വിഷയങ്ങളില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന പ്രകാരം പൗരന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യത അടിവരയിടാന്‍ തുടക്കത്തില്‍ തന്നെ താന്‍ ആഗ്രഹിക്കുന്നുവെന്ന് എ എസ് ജെ റാവത്ത് പറഞ്ഞു. എന്നിരുന്നാലും, അത്തരം അവകാശം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് എന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അതേസമയം താന്‍ ഒരു തീവ്രവാദിയല്ലെന്ന് ഷര്‍ജീല്‍ ഇമാം കോടതിയില്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിചാരണ നിയമസംവിധാനത്തിലുള്ള ഒരു സര്‍ക്കാരിന്റേതല്ലെന്നും ഒരു രാജഭരണത്തിന്റെ പ്രഹരമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

Top