നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ വിദ്വേഷ പ്രസംഗം. മധുരയില്‍ കത്തോലിക്കാ വൈദികന്‍ അറസ്റ്റില്‍. വൈദികനെതിരെ മുപ്പതോളം പരാതികൾ

മധുര: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ , ഡി.എം.കെ മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കത്തോലിക്കാ വൈദികനെ മധുരയില്‍ അറസ്റ്റു ചെയ്തു. ഭാരതമാതാവിനെ അപമാനിച്ചെന്ന പരാതിയിൽ ആണ് പുരോഹിതൻ അറസ്റ്റിൽ ആയത് . ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പരാതിയിൽ കന്യാകുമാരി സ്വദേശി ജോർജ് പൊന്നയ്യ ആണ് അറസ്റ്റിലായത്.

കള്ളികുടി പനവിലയ് പള്ളി വികാരി ഫാ.ജോര്‍ജ് പൊന്നയ്യ ആണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ കന്യാകുമാരിയിലാണ് വൈദികനെതിരെ പരാതി നല്‍കിയത്. ഫാ.ജോര്‍ജ് പൊന്നയ്യയെ അറസ്റ്റു ചെയ്യണമെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് 28ന് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരുനയില്‍ ഞായറാഴ്ച സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വൈദികന്‍ വിവാദ പ്രസംഗം നടത്തിയെന്നാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. 1982ല്‍ മണ്ടെയ്കദിലുണ്ടായ വര്‍ഗീയ കലാപത്തിലെ പ്രധാനപ്രതിബി.ജെ.പി എം.എല്‍.എ എം.ആര്‍ ഗാന്ധിയാണെന്നും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പേരുകള്‍ പറയാന്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ലജ്ജിക്കുന്നുവെന്നുമായിരുന്നു പ്രസംഗം. പരാതിയില്‍ വൈദികനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയിൽ നടന്ന യോഗത്തിൽ വൈദികൻ നടത്തിയ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ പുറത്തുവന്നിരുന്നു. പ്രസംഗത്തിൻ്റെ ചില ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാതോടെ ബിജെപി നേതാക്കളും ചില ഹിന്ദു സംഘടനകളും പോലീസിൽ പരാതി നൽകുകയായിരുന്നു. വൈദികനെതിരെ കന്യാകുമാരിയിൽ മാത്രം മുപ്പതോളം പരാതികളാണ് ലഭിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തമിഴ്നാട്ടിലെ മധുരയിൽ വെച്ചാണ് അറസ്റ്റ് ഉണ്ടായത്. മതസ്പർധ, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കൽ എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ അവഗണിച്ച് യോഗം നടത്തിയെന്ന കേസും ചുമത്തിയിട്ടുണ്ട്.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് വൈദികനെതിരെ പരാതിക്ക് കാരണമായത്. ഭാരതമാതാവിൽ നിന്നും രോഗം പടരാതിരിക്കാൻ ചെരിപ്പും ഷൂസും ധരിക്കണമെന്ന പരാമർശമാണ് വിവാദമായത്. പ്രസംഗത്തിൻ്റെ വിവാദ ഭാഗങ്ങൾ സമൂഹമാധ്യമങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

Top