കേരളത്തിൽ ഇന്ന് 141 പേർക്ക് കോവിഡ്!തുടര്‍ച്ചയായ അഞ്ചാം ദിവസവും നൂറിലധികം രോഗികള്‍.സാഹചര്യം രൂക്ഷമാകുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. സംസ്ഥാനത്ത് കൊവിഡ്-19 കേസുകള്‍ ഇന്നും നൂറിന് മുകളില്‍ ഇന്ന് 141 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 60 പേര്‍ രോഗമുക്തരായി.കൊവിഡ് കേസുകള്‍ എറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ക‍ഴിഞ്ഞ അഞ്ച് ദിവസമായി നൂറില്‍ കൂടുതലാണ് രോഗികള്‍. ഇതിൽ 79 പേർ വിദേശത്ത് നിന്നും 52 പേർ മറ്റ് സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. സമ്പർക്കം മൂലം ഒൻപത് പേർക്കും ഒരു ഹെൽത്ത് വർക്കർക്കും രോഗം ബാധിച്ചു. 60 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

ALSO READ:വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചവർ: ഡൽഹി-16, തമിഴ്നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാൾ-2, ഉത്തർ പ്രദേശ്-2, കർണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചൽ പ്രദേശ്-1.രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂർ-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂർ-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2.

Also Read :വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-15, കോട്ടയം-12, തൃശ്ശൂർ-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂർ-1.കഴിഞ്ഞ അഞ്ച് ദിവസമായി നൂറിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 138 കേസുകളാണ് ഉണ്ടായിരുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ഉണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഇദ്ദേഹം ഡൽഹിയിൽ നിന്നെത്തിയതാണ്.

രോഗലക്ഷണങ്ങളില്ലാതെ ചിലർ രോഗബാധിതരാകുന്നു. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളുമുണ്ട്. സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാ വിഭാഗത്തിൽ പെട്ട 39518 സാംപിളുകളാണ് ശേഖരിച്ചത്. അതിൽ 38551 നെഗറ്റീവായി. . സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 111. 100ൽ കൂടുതൽ രോഗികൾ ചികിത്സയിലുള്ള ജില്ലകൾ- മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂർ 120, തൃശൂർ 111, കോഴിക്കോട് 107, കാസർകോട് 102

Top