തരൂർ അടക്കം മനുഷ്യർക്ക് ഒപ്പം നിൽക്കുന്നവരോട് കോൺഗ്രസിന് കലിപ്പ് !..കൊറോണ പ്രതിരോധത്തിൽ സർക്കാരിനെ പ്രശംസിച്ച ഡിസിസി ജനറൽ സെക്രട്ടറിക്ക്‌ സസ്‌പെൻഷൻ.

മലപ്പുറം :കോൺഗ്രസ് നേതാക്കൾക്ക് മനുഷ്യർക്ക് ഒപ്പം നിൽക്കുന്ന കോൺഗ്രസുകാരോട് കലിപ്പാണ് .മരണം വിതച്ചും അധികാരം പിടിക്കണം എന്ന ചിന്തയാണ് കോൺഗ്രസിന് .നന്മകളെ പോസിറ്റിവ് ആയി നോക്കിക്കണ്ടാൽ കോൺഗ്രസുകാർ ഉഗ്രമൂർത്തികളാവും . കോവിഡ് പ്രതിരോധം അപകടപ്പെടുത്തുംവിധം വാളയാറിൽ രാഷ്ട്രീയ നാടകം കളിച്ച നേതാക്കളെ വിമർശിച്ച മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ടി കെ അലവിക്കുട്ടിയെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. സർക്കാരിനെ പ്രശംസിച്ച് സംസാരിച്ചതിനാണ് നടപടി.

അലവിക്കുട്ടിയുടെ എഫ്ബി പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായപ്പോൾ ഡിസിസി നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. മറുപടിയിലും നിലപാട് ആവർത്തിച്ച അലവിക്കുട്ടി ഇപ്പോൾ ജനതയുടെ അതിജീവനമാണ് പ്രധാനമെന്നും തർക്കങ്ങൾ പിന്നീടാകാമെന്നും പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയിട്ട് ഏത് തെരഞ്ഞെടുപ്പ് ജയിക്കാനാണെന്നും ചോദിച്ചു. നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അലവിക്കുട്ടി  പറഞ്ഞു.

Top