സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. ഇതിനിടയിൽ ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെൽറ്റാ വകഭേദത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ.
ഡെൽറ്റ പ്ലസ് എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ജനിതക വ്യതിയാന സംഭവിച്ച മറ്റ് വൈറസുകളെക്കാൾ അതിതീവ്ര വ്യാപനശേഷിയുള്ള മാരകമായ കോവിഡ് വകഭേദമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇതിന്റെ പശ്ചാത്തലത്തിൽ കൃത്യമായി മുൻകരുതൽ സ്വീകരിക്കണമെന്ന് ഐ.സി.എം.ആർ. ഉൾപ്പെടെ മുന്നറിയിപ്പ് നൽകി.ഇതിനിടെ രാജ്യത്ത് കഴിഞ്ഞ ആറാഴ്ചയ്ക്കിടെ കോവിഡ് മരണ നിരക്ക് ഇരട്ടിയായി വർദ്ധിച്ചു.
ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മരണം ഇരട്ടിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ ഒന്നിന് ശേഷം രാജ്യത്ത് ഇതുവരെ 2.1 ലക്ഷം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മരണനിരക്ക് ഇരട്ടിയായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏപ്രിൽ ഒന്നിന് ശേഷം മാത്രം രാജ്യത്ത് 2.1 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ തന്നെ 1.18 ലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഡൽഹി, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മരണനിരക്കിൽ 19 ശതമാനത്തിന്റെ…വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.