
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാർ റൂമുമായി ജില്ലാ ആയുർവേദ വകുപ്പ്. നഗരസഭ പരിധിയിൽ കൊവിഡ് രോഗികളായി കഴിയുന്നവർക്കും, ക്വാറന്റയിനിൽ കഴിയുന്നവർക്കുമുള്ള പ്രതിരോധ മരുന്നുകളും ഇവർക്കു വേണ്ട കൗൺസിലിംങുമാണ് ആയുർവേദ വകുപ്പ് ക്രമീകരിക്കുന്നത്.
കോട്ടയം നഗരസഭ ആരോഗ്യ ഹെൽത്ത് വിഭാഗത്തിൽ നിന്നും അതാതു ദിവസം കിട്ടുന്ന കൊവിഡ് പോസിറ്റീവ് ആയവരുടെ ലിസ്റ്റിൽ ഉള്ളവർക്കാണ് ഈ സഹായം ലഭിക്കുക. കൊവിഡ് പോസിറ്റീവായവരിൽ ആയുർവേദ മരുന്നു കഴിക്കാൻ സന്നദ്ധത അറിയിക്കുന്നവർക്കാണ് സന്നദ്ധ സംഘടനകൾ വഴി മരുന്ന് എത്തിക്കുന്നു. ജില്ലാ ആയുർവേദ ആശുപത്രിയിലെ വാർ റൂമിൽ ഇരുന്ന് ആയുർവേദ വകുപ്പ് അധികൃതരാണ് നിയന്ത്രണങ്ങൾ വിലയിരുത്തുന്നത്.
പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് അജയൻ കെ.മേനോന്റെ നേതൃത്വത്തിൽ തിരുവാർപ്പ്, ചെങ്ങളം ഭാഗത്തുള്ള കോവിഡ് രോഗികളുടെ മരുന്നുകൾ സ്വീകരിച്ച് വിതരണം നടത്തി