പാല് വാങ്ങാൻ പോകാനും കൊറോണ സർട്ടിഫിക്കറ്റ് വേണോ ? ; നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ; പുതിയ മാനദണ്ഡങ്ങളിൽ പരിഹാസവുമായി രഞ്ജിനി

കൊച്ചി: സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ കൊറോണ മാനദണ്ഡങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. പരിഹാസ രൂപേണെയും അല്ലാതെയും നിരവധിയാളകൾ പുതിയ നിയന്ത്രണങ്ങൾക്കെതിരെ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ചലച്ചിത്ര താരം രഞ്ജിനിയുടെ ഫേസ്ബുക് പോസ്റ്റാണ് സമൂഹിക മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.പാല് വാങ്ങാൻ പോകാനും കൊറോണ സർട്ടിഫിക്കറ്റ് വേണോ എന്ന ചോദ്യമാണ് ചർച്ചയ്‌ക്ക് ആധാരം. ‘പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍’ എന്നായിരുന്നു രഞ്ജിനിയുടെ പോസ്റ്റ്. രണ്ടാഴ്ച മുമ്പ് ഒരു ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍, ഒരു മാസം മുമ്പ് കൊവിഡ് പോസിറ്റീവായവര്‍. പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നടപ്പിലാക്കിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയരുകയാണ്.വ്യാപാര വ്യവാസയ ഏകോപന സമിതി ഇതിനെതിരെ ഇന്ന് യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. കൂടാതെ സോഷ്യല്‍ മീഡയില്‍ ഇതിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രഞ്ജിനി അടക്കമുള്ള പ്രമുഖര്‍. ഫേസ്ബുക്ക് പോസ്റ്റില്‍ പുതിയ തീരുമാനത്തെ പരിഹസിച്ചാണ് രഞ്ജിനി പ്രതികരണം രേഖപ്പെടുത്തിയത്.

കടകളിൽ പോകുന്നവർ ഒന്നുകിൽ വാക്സിൻ എടുക്കണം അല്ലെങ്കിൽ കൊറോണ നെഗറ്റീവ് ആയിരിക്കണം എന്ന രീതിയിലുള്ള നിയന്ത്രണമാണ് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇത് ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വരികയും ചെയ്തിട്ടുണ്ട്. അതേസമയം, കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല്‍ മീഡിയയില്‍ പുതിയ ഉത്തവിന്റെ പശ്ചാത്തലത്തില്‍ ട്രോളുകളും ഇറങ്ങുന്നുണ്ട്. പുതിയ ഉത്തരവില്‍ പ്രതികരണവുമായി അഭിഭാഷകനായ ഹരീഷ് വാസുദേവനും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സര്‍വ്വതും തകര്‍ന്ന ജനം കൊറോണയോ വാക്‌സിനോ, ഇതില്‍ ഏത് തെരഞ്ഞെടുക്കാനാണ് ചാന്‍സെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

 

Top